വടക്കഞ്ചേരി മേഖലയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു

0
14

വടക്കഞ്ചേരി: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
മണ്ണുത്തി മാടക്കത്തറയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരത്തില്‍ വടക്കഞ്ചേരിയിലേക്കാണ് ഭൂഗര്‍ഭ വൈദ്യുതലൈന്‍ സ്ഥാപിക്കുന്നത്. ചത്തീസ് ഗഡില്‍ നിന്നുള്ള വൈദ്യുതിയാണ് തമിഴ്നാട് വഴി വടക്കഞ്ചേരിയില്‍ എത്തിച്ച് പിന്നീട് ഹൈ ഡെന്‍സിറ്റി പൈപ്പുകളിലൂടെ മാടക്കത്തറ പവര്‍ സ്റ്റേഷനിലെത്തിക്കുന്നത്. വടക്കഞ്ചേരി വരെ വൈദ്യുതി എത്തിക്കുതിനുള്ള ടവറുകളുണ്ട്. വിദേശരാജ്യങ്ങളിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി കൊണ്ടുപോകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. വടക്കഞ്ചേരി- മണ്ണൂത്തി ആറുവരിപ്പാതയോട് ചേര്‍ന്ന് രണ്ടുമുതല്‍ മൂന്നു മീറ്റര്‍ വരെ താഴ്ചയിലും അത്രതന്നെ വീതിയിലും ചാല്‍ നിര്‍മ്മിച്ചാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. പൈപ്പ് സ്ഥാപിച്ച് അതിനുമുകല്‍ അമ്പത് സെന്റിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കേബിളുകള്‍ കടത്തിവിടു്ന്ന പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. അതേസമയം ഭൂഗര്‍ഭ വൈദ്യുതിലൈന്‍ കടുപോകുന്ന പ്രദേശങ്ങളിലുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് പരിശോധന നടത്തി തക്ക നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഹൈ ടെന്‍ഷന്‍ വൈദ്യുതി കൊണ്ടുപോകുന്ന പ്രവൃത്തി നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here