പിതാവിനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം

0
15

മഞ്ചേരി: പിതാവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തിയ മകന്‍ പരപ്പനങ്ങാടി പുത്തരിക്കല്‍ പൂമഠത്തില്‍ മുഹമ്മദ്(55) മകന്‍ അഷ്‌റഫ് (36) നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുഹമ്മദിന്റെ മൂത്തമകനാണ് അഷ്‌റഫ്. 2014 സെപ്തംബര്‍ നാലിന് വൈകീട്ട് അഞ്ചര മണിയോടെ പരപ്പനങ്ങാടിയിലെ വീട്ടിലാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. 15 വര്‍ഷമായി ഗള്‍ഫിലായിരുന്ന മുഹമ്മദ് സംഭവദിവസത്തിന് തലേന്നാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. മറ്റൊരു വിവാഹം കൂടി കഴിക്കാനുള്ള മുഹമ്മദിന്റെ തീരുമാനമാണ് പ്രതിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ പ്രതി വെട്ടുകത്തികൊണ്ട് കഴുത്തിന് പലതവണ വെട്ടുകയായിരുന്നു. അയല്‍വാസിയായ പുത്തരിക്കല്‍ പുതിയ ഒറ്റയില്‍ ആഷിഖ് (46) ആണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. പ്രതിയുടെ സഹോദരന്‍ അബ്ദുള്ളയുടെ ഭാര്യ ഫൗസിയ (21), പ്രതിയുടെ മാതാവ് ഖദീജ (54) എന്നിവരായിരുന്നു മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here