ബ്ലേഡുകാരുടെ ഭീഷണി; കരാറുകാരന്‍ തൂങ്ങി മരിച്ചു

0
10

കല്‍പ്പറ്റ: വട്ടിപ്പലിശയില്‍ കുടുങ്ങിയ കരാറുകാരന്‍ ബ്ലേഡുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചു. പീച്ചംകോട് വളപ്പന്‍ റസാഖ് (48)ആണ് കോഴിക്കോട് നടക്കാവില്‍ ലോഡ്ജ് മുറിയില്‍ തിങ്കളാഴ്ച രാത്രി തൂങ്ങി മരിച്ചത് . ചില വട്ടിപ്പലിശക്കാരില്‍ നിന്നും ഇയാള്‍ കരാര്‍ പണിക്കായി പണം കടം വാങ്ങിയിരുന്നു.ഇതില്‍പെട്ട ഒരാള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഭാര്യ വെള്ളമുണ്ട പോലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യചെയ്തതെന്നാണ് പരാതി ഉയരുന്നത്. കാസര്‍ക്കോട് സ്വദേശിയായ ഇയാള്‍ പത്ത് വര്‍ഷം മുമ്പാണ് വയനാട്ടിലെത്തി നിര്‍മാണ പ്രവൃത്തികള്‍ സബ്കരാറെടുത്ത് നടത്തി വന്നിരുന്നത്. പത്ത് ലക്ഷത്തോളം രൂപ ഇയാള്‍ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. സക്കീനയാണ് ഭാര്യ. ഏകമകന്‍ റഈസ്.

LEAVE A REPLY

Please enter your comment!
Please enter your name here