അടിമാലി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.ചേര്‍ത്തല പാണാവള്ളി സ്വദേശി കണ്ടത്തില്‍ നികര്‍ത്ത് രതീഷിനെ(32)യാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ജോലി നോക്കുന്ന രതീഷ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുനിയറ സ്വദേശിയായ യുവതിയുടെപരാതി. വിവാഹിതനായ പ്രതി പരാതിക്കാരിയോടൊപ്പം താമസിക്കുകയും പിന്നീട് ജോലിക്കെന്ന വ്യാജേന കോട്ടയത്തേക്ക് താമസം മാറുകയും അവിടെ വച്ച് മറ്റൊരു യുവതിയുമായി പരിചയത്തിലാകുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here