അടിമാലി: കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി മസ്ദുള്‍ ഹാണ് (24)ദാരുണമായി മരണപ്പെട്ടത്. ആനച്ചാലിന് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്.ആനച്ചാല്‍ കോലോത്ത് കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിന് പിന്നിലെ മണ്ണു നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും രണ്ട് പ്രദേശവാസികളായ തൊഴിലാളികളുമായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.പില്ലര്‍ നിര്‍മ്മിക്കാന്‍ എടുത്ത കുഴിക്കുള്ളിലായിരുന്ന മസ്ദുളിന് മീതെ മണ്ണ് വന്നുമൂടി.മണ്ണിടിയുന്നതു കണ്ട് മറ്റു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ആനച്ചാല്‍ സ്വദേശി പള്ളിക്കപ്പാറ സലിമിനും അപകടത്തില്‍ ചെറിയ പരിക്കേറ്റു.മസ്ദൂളിന്റെ മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here