വൈദ്യശാസ്ത്രപഠനരംഗം

0
10

കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കുകയുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ശമനമില്ലാതെ തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാറിമാറിവരുന്ന സര്‍ക്കാരിന് മെഡിക്കല്‍-എന്‍ജിനീയറിംഗ് സ്വാശ്രയകോളേജുകളിലെ പഠന സൗകര്യവും വിദ്യാര്‍ത്ഥി പ്രവേശനവുംവ്യവസ്ഥാപിതമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നാല് സ്വാശ്രയമെഡിക്കല്‍ കോളേജിലും ബിരുദകോഴ്‌സ് (എം.ബി.ബി.എസ്)നടത്താന്‍ വേണ്ട അടിസ്ഥാനസൗകര്യം പോലും ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തി കോടതിയെ ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി ഉണ്ടായത്. 550 വിദ്യാര്‍ത്ഥികളുടെപ്രതീക്ഷ ഇതോടെ അസ്തമിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാനസൗകര്യംപോലും ഇല്ലാതെ എങ്ങനെ അവയ്ക്ക് സര്‍ക്കാരിന്റെ എന്‍.ഒ.സി.ലഭിച്ചു എന്ന കാര്യം പരിശോധിക്കേണ്ടതാണ്. കോടതിവിധി മാനിക്കും എന്ന് ആരോഗ്യവകുപ്പു മന്ത്രികെ. കെ. ഷൈലജ പറഞ്ഞു.മാനിക്കാതെ തരമില്ല! എന്നാല്‍ കോടതിയുടെ റദ്ദാക്കല്‍ നടപടിയിലേക്ക് പ്രശ്‌നം നീളാന്‍ അനുവദിക്കരുതായിരുന്നു. സ്വാശ്രയകോളേജുകളുടെ പതിവ് രീതിയാണിത്. അടിസ്ഥാന സൗകര്യമില്ലെങ്കിലും ഏതെങ്കിലും മുട്ടുന്യായങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെപ്രവേശിപ്പിക്കും. പിന്നീട് പരിശോധനാ കമ്മിറ്റി തടസ്സവാദംഉന്നയിക്കുമ്പോള്‍ കോടതിയില്‍ വിദ്യാര്‍ത്ഥിയുടെ ഭാവിയുടെപേര് പറഞ്ഞ് അനുകമ്പ നേടാന്‍ ശ്രമിക്കും. മുന്‍കാലങ്ങളില്‍ പലപ്രവേശനങ്ങളും ഈ വിധത്തില്‍ കോളേജുകള്‍ നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യകര്‍ശനമായ നിലപാട് എടുത്തതുകൊണ്ടു മാത്രമാണ് നാല്‌കോളേജുകള്‍ക്ക് തിരിച്ചടി നേരിട്ടത്.ഈ കോളേജുകളുടെ പേരുകള്‍ ഞങ്ങള്‍ ഇവിടെ എടുത്തുപറയുന്നില്ല. അവ ഏതെല്ലാമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍വന്നിരുന്നു. എം.ബി.ബി.എസ്. കോഴ്‌സ് സ്തുത്യര്‍ഹമാം വിധംനടത്താന്‍ വേണ്ടപഠന പരിശീലന കളരി ഒരുക്കാതെ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോഴ വാങ്ങി അര്‍ഹതയില്ലാത്തവരെ പ്രവേശിപ്പിച്ച്‌ഡോക്ടര്‍മാരാക്കി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാം എന്നാണ്‌വിദ്യാഭ്യാസ മുതലാളിമാരുടെ വിചാരം. അത് വിലപ്പോവില്ലെന്നാണ് കോടതിവിധിയിലൂടെ വ്യക്തമായിരിക്കുന്നത്. എല്ലാ സ്വാശ്രയകോളേജ് വ്യവസായികള്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ.

കേരളത്തിലെ വൈദ്യ വിദ്യാഭ്യാസ രംഗം പൊതുവില്‍ അഭിമാനകരമായി മുന്നോട്ടു പോകുന്നു എന്നുപറയാന്‍ നിര്‍വ്വാഹമില്ല. പഠനം പൂര്‍ത്തിയാക്കി വരുന്ന ഡോക്ടര്‍മാരുടെ അറിവുംപ്രവര്‍ത്തനനിലവാരവും വര്‍ഷാവര്‍ഷം മോശമായിക്കൊണ്ടിരിക്കുകയാണ്.ചികിത്സാരംഗത്ത് ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ലെന്നത് ഒരുപരമാര്‍ത്ഥമാണ്. എന്നുകരുതിഎങ്ങനെയും ഞെക്കിപ്പഴുപ്പിച്ച് എടുത്ത ഉത്പന്നങ്ങളെക്കൊï് ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുംഉണ്ടാവില്ല. അറിവും സമര്‍പ്പണബോധവും മനുഷ്യസ്‌നേഹവുംഉള്ള ഡോക്ടര്‍മാര്‍ ധാരാളമായി ഉണ്ടായെങ്കിലേ സമൂഹത്തിന് മെച്ചമുള്ളൂ. ചികിത്സ പോലെ തന്നെ പ്രധാനമാണ് വൈദ്യശാസ്ത്രഗവേഷണ രംഗം. കേരളത്തില്‍ ആ മണ്ഡലം ശുഷ്‌ക്കമാണെന്നുതന്നെ പറയാം. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്ഈ രംഗത്തുള്ള പ്രശസ്തമായ ഒരു സ്ഥാപനം. സ്ഥായീരോഗങ്ങളുംപകര്‍ച്ചവ്യാധികളും പെരുകിക്കൊïിരിക്കുന്ന ഇക്കാലത്ത് വൈദ്യശാസ്ത്രഗവേഷണരംഗത്ത് കൂടുതല്‍ പ്രതിഭകള്‍ ആകര്‍ഷിക്കപ്പെടണം. അതിന് അനുയോജ്യമായ സ്ഥാപനങ്ങളും ഉïാകണം.പൊതുസ്വകാര്യ മേഖലകളില്‍ കൂടുതല്‍ ഗവേഷണ സ്ഥാപനങ്ങള്‍ഉയര്‍ന്നുവരാനുള്ള സൗകര്യമൊരുക്കേïത് ഗവണ്‍മെന്റാണ്.പഠനസൗകര്യം പോലും പരിമിതമായ ഒരു സ്ഥലത്ത് ഇക്കാര്യംവന്യമായ ഒരു കിനാവാണെന്ന് ഞങ്ങള്‍ മറക്കുന്നില്ല. എങ്കിലുംഅതുണ്ടായല്ലേ തീരൂ?

LEAVE A REPLY

Please enter your comment!
Please enter your name here