എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് ഇന്നുമുതല്‍ 20,000 മാത്രം

0
45

തിരുവനന്തപുരം: എസ്.ബി.ഐ എ.ടി.എമ്മുകളില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക ഇന്ന് മുതല്‍20,000 രൂപ മാത്രം. ക്ലാസിക്,മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡ്‌വഴിയുള്ള ഇടപാടുകളാണ്40,000 ല്‍ നിന്ന് 20,000 രൂപയായി കുറച്ചത്. ഗോള്‍ഡ്,പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റമില്ല.ഈ കാര്‍ഡുടമകള്‍ക്ക് ദിവസംയഥാക്രമം 50,000 മുതല്‍ലക്ഷം രൂപ വരെ പിന്‍വലിക്കാം. ഒറ്റദിവസം കൂടുതല്‍തുക പിന്‍വലിക്കാനുള്ളവര്‍ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷിക്കണം.എ.ടി.എമ്മുകളില്‍ വര്‍ധിച്ചുവരുന്ന ക്രമരഹിത ഇടപാടുകള്‍ക്കൊപ്പം ഡിജിറ്റല്‍,പണരഹിത ഇടപാടുകള്‍പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായാണ് നടപടിയെന്ന്ശാഖകള്‍ക്കുള്ള അറിയിപ്പില്‍ ബാങ്ക് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here