കാലകേയഭാഷയുമായി ദിലീപിനു മുന്നില്‍ കസറി കാലകേയന്‍

0
38

ബാഹുബലിയിലൂടെ ആകാരം കൊണ്ടും ഭാഷകൊണ്ടും തിളങ്ങിയ താരമാണ് കാലകേയന്‍. കാലകേയനിപ്പോള്‍ മലയാളത്തിലും സജീവമാവുകയാണ്. കാലകേയനായി സുപരിചിതനായ പ്രഭാകര്‍ ഇപ്പോള്‍ ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മമ്മൂട്ടി ചിത്രം പരോളിലും പ്രഭാകര്‍ അഭിനയിച്ചിരുന്നു.

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ദിലീപിനോട് കാലകേയ ഭാഷ സംസാരിക്കുകയാണ് പ്രഭാകര്‍. ബാഹുബലിയിലെ ഡയലോഗ് അതേ ഭാവത്തോടെയാണ് പ്രഭാകര്‍ അഭിനയിച്ചത്. ഇത് ആസ്വദിച്ചു കേട്ടു നില്‍ക്കുന്ന ദിലീപിനെയും മറ്റ് അംഗങ്ങളെയും വീഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here