ഷിബു എന്ന് വിളിക്കുന്നതില്‍ സന്തോഷമേയുള്ളു: സന്ദീപാന്ദഗിരി

0
14

തിരുവനന്തപുരം: ആശ്രമം ആക്രമണത്തിന് പിന്നില്‍ തന്നെ ഉന്‍മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെന്ന് സ്വാമി സന്ദീപാന്ദഗിരി. ആര്‍ക്കാണോ താന്‍ നിശബ്ദനാകേണ്ടത്,തന്നെ ഉന്‍മൂലനം ചെയ്യേണ്ടത് ആരുടെ ആവശ്യമാണോ അവരാണ് ഇതിന് പിന്നില്‍. ശബരിമല വിഷയം മാത്രമല്ല തനിക്കെതിരായ ആക്രമണം തുടങ്ങിയിട്ട് കുറച്ചു കാലമായെന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു.

തന്നെ ഷിബുവെന്ന വിളിക്കുന്നതിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഷിബു എന്നത് തന്റെ പേരല്ല. അരയ സമുദായത്തിന്റെ വക്താവായ പി.കെ സജീവിന്റെ ജ്യേഷ്ഠനാണ് പി.കെ ഷിബു. അവര്‍ക്ക് വേണ്ടി സംസാരിച്ച സമയത്ത് തങ്ങളുടെ കൂടെപ്പിറപ്പെന്ന തരത്തില്‍ അവര്‍ അവതരിപ്പിച്ചതാണ്.അതിനാല്‍ ആ പേര് വിളിക്കുന്നതില്‍ സന്തോഷമേയുള്ളു. അരയസമുദായം ശബരിയുടെ ആള്‍ക്കാരാണ്. അവര്‍ ഋഷിമാരുടെ ജീവിതം അനുഷ്ഠിച്ചവരാണ്. കാട്ടില്‍ കഴിയുന്നവരാണ്. ആ ഗണത്തില്‍ നമ്മെ താരതമ്യം ചെയ്തത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന് മറുപടി നല്‍കാന്‍ പറ്റുന്നില്ല, പിന്നെയുള്ളത് ഭയപ്പെടുത്തി നിശബ്ദനാക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here