സര്‍ക്കാരിനെ വെട്ടിലാക്കിയ പ്രസ്താവനകള്‍: സജി ചെറിയാനും രാജു ഏബ്രഹാമിനും സിപിഎം ശാസന

0
5

തിരുവനന്തപുരം: പ്രളയകാലത്തു സര്‍ക്കാരിനെ വെട്ടിലാക്കുംവിധം പ്രസ്താവനകള്‍ നടത്തിയ എംഎല്‍എമാരായ സജി ചെറിയാനും രാജു ഏബ്രഹാമിനും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശാസന. ഉത്തരവാദിത്തം മറന്നു ജനങ്ങള്‍ക്കിടയില്‍ അങ്കലാപ്പുണ്ടാക്കുംവിധം പെരുമാറിയ ജനപ്രതിനിധികള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു പാര്‍ട്ടി താക്കീതു ചെയ്തു.

സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച ‘ കാലവര്‍ഷക്കെടുതിയും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇടപെടലുകളും’ എന്ന രേഖയില്‍ എംഎല്‍എ മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുണ്ട്. രേഖയില്‍ എംഎല്‍എമാരുടെ പേരു പറയുന്നില്ലെങ്കിലും കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നടപടികളുടെ ഭാഗമായ ശാസനയുടെ ഭാഗമെന്നോണം പ്രത്യേകം പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുന്നു. നിയമസഭയുടെ കഴിഞ്ഞ പ്രത്യേക സമ്മേളനത്തില്‍ ഇരുവര്‍ക്കും പ്രസംഗിക്കാനുള്ള അവസരം നിഷേധിച്ചതിനു പിന്നാലെയാണ് നടപടി.

രേഖയില്‍ പറയുന്നതിങ്ങനെ: നമ്മുടെ ചില എംഎല്‍എമാര്‍ രാഷ്ട്രീയബോധം കൈവെടിയുന്ന തരത്തില്‍ നടത്തിയ പ്രസ്താവനകള്‍ മൊത്തത്തിലുള്ള നമ്മുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലായി മാറ്റിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റവും ആദരവോടെ കണ്ട നമ്മുടെ രക്ഷാപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ പ്രതിപക്ഷ നേതാക്കളും അവരുടെ എംഎല്‍എമാരും നടത്തിയതു നമ്മുടെ ചില എംഎല്‍എമാരുടെ പ്രസ്താവനകള്‍ക്കു ശേഷമായിരുന്നു.ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കു കരുത്തും ആശ്വാസവുമായി നില്‍ക്കേണ്ട ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം മറന്നു ജനങ്ങള്‍ക്കിടയില്‍ അങ്കലാപ്പ് സൃഷ്ടിക്കുംവിധം പെരുമാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ കഴിയണം’. രാജു ഏബ്രഹാമും സജി ചെറിയാനും വിവേചനബുദ്ധിയില്ലാതെയും സ്ഥലകാല ബോധമില്ലാതെയും പെരുമാറിയെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here