പ്രളയ ദുരിതാശ്വാസം ലഭിച്ചില്ല: വിധവയും മകളും കുത്തിയിരിപ്പ് സമരം നടത്തി

0
3

ചാലക്കുടി: പ്രളയത്തില്‍ വീട് തകര്‍ന്ന വിധവക്ക് രണ്ട് മാസമായിട്ടും സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെന്നാരോപിച്ച് മേലൂര്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ വിധവയും കാഴ്ച കുറവുള്ള വിദ്യാര്‍ഥിയായ മകളും ചേര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തി.
മേലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കനാല്‍ പുറമ്പോക്കിലാണ് മുതിരക്കാട്ടു പറമ്പില്‍ ശ്യാമളയും മകളും താമസിച്ചിരുന്നത്. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ദുരിതാശ്വാസ തുക നല്‍കിയില്ലെന്ന് ആരോപിച്ചാണ് കുത്തിയിരിപ്പ് സമരം.
മേലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കനാല്‍ പുറമ്പോക്കിലായിരുന്നു ഇവരുടെ താമസം. പ്രളയത്തില്‍ ഇവരുടെ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോഴും പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.

പഞ്ചായത്തിലെ ദുരിതാശ്വാസ ലിസ്റ്റിലും മറ്റും ഇവരുണ്ടെങ്കിലും സര്‍ക്കാരിന്റെ ധന സഹായം നല്‍കുവാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. പഞ്ചായത്തില്‍ നിന്നോ മറ്റോ ഒരു വീട് നല്‍കിയാല്‍ മാത്രമെ വിധവയായ ശ്യാമളക്കും മകള്‍ക്കും കയറി കിടക്കുവാന്‍ ഒരു വീട് ലഭിക്കുകയുള്ളൂ. ഒന്‍പത് വയസിനുള്ളില്‍ നാല് തവണ കാഴ്ച കുറവിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി സ്ഥിരമായി ചികിത്സയില്‍ കഴിയുകയാണ് ഈ കുടുംബം. വീടുകളില്‍ കൂലിവേല ചെയ്താണ് ശ്യാമള കുടുംബം പുലര്‍ത്തിവരുന്നത്. അതിനിടയിലാണ് കനാല്‍ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന ഇവരുടെ വീട് പ്രളയത്തില്‍ തകര്‍ന്നത്.
രണ്ടായിരത്തോളം പേര്‍ക്കാണ് സര്‍ക്കാര്‍ ദുരിതാശ്വാസമായ പതിനായിരം രൂപ മേലൂര്‍ പഞ്ചായത്തില്‍ വിതരണം നടത്തിയത്. പല അനര്‍ഹവരെ പണം കൈപ്പറ്റിയതായി പരക്കെ പരാതിയുള്ളപ്പോഴാണ് വീട് തകര്‍ന്ന ഈ വിധവക്ക് പണം നല്‍കുവാന്‍ തയ്യാറാകാതെ വില്ലേജ് ഓഫീസര്‍ ഇവരെ ബുദ്ധിമുട്ടിക്കുന്നത്. രണ്ട് ദിവസം ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു എന്നതിന് തെളിവില്ലെ ന്ന് പറഞ്ഞാണ് പണം നല്‍കുവാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാതിരിക്കുന്നത്.
പൂര്‍ണമായി തകര്‍ന്ന വീട്ടില്‍ വെള്ളം കയറി കിടന്നോയെന്ന് തെളിയിക്കുന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നു. ഇവരുടെ വീടും പരിസരവും എല്ലാം പൂര്‍ണമായി വെള്ളത്തിനടിയിലായിരുന്നു. അടിയന്തിരമായി ധന സഹാരം വിതയരണം ചെയ്യണമെന്ന് പഞ്ചായത്തംഗങ്ങളായ എം.ടി. ഡേവീസ്, രാജേഷ് മേനോത്ത്, സ്വപ്‌ന ഡേവീസ്, വനജ ദിവാകരന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here