ദേശീയ പാതയില്‍ പരിക്കേറ്റു കിടന്ന ബൈക്ക് യാത്രക്കാരനെ മന്ത്രി ആശുപത്രിയിലെത്തിച്ചു

0
12

ചാലക്കുടി: ദേശീയ പാതയില്‍ അപകടത്തില്‍ പരിക്കേറ്റ് കിടന്ന ബൈക്ക് യാത്രക്കാരനെ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പേരാമ്പ്ര അപ്പോള ടയേഴ്‌സിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന തിരുനെല്‍ വേലി സ്വദേശി സ്വര്‍ണ രാജ് (42)ആണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ് റോഡില്‍ കിടന്ന ഇയാളെ തിരുവനന്തപുരത്ത് വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങി പൈലറ്റ് കാറില്‍ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി രോഗിയുമായി സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് അപകടത്തില്‍ പരിക്കേറ്റ് കിടന്ന രോഗിയെ ആശുപത്രിയിലെത്തിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനെ ഇടിച്ച പിക്ക് വാന്‍ കൊടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here