എന്‍.ഡി.എ രഥയാത്രക്ക് കാസര്‍കോട് തുടക്കം

0
12
കാസര്‍കോട് മധൂരില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബി.എസ് യെദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്യയുന്നു

മധൂര്‍ (കാസര്‍കോട്): ശബരിമല വിഷയത്തില്‍ എന്‍.ഡി.എ നടത്തുന്ന രഥയാത്ര പത്തനംതിട്ടയിലെത്തുമ്പോള്‍ കേരളം ബിജെപിക്ക് പാകമായ മണ്ണായിമാറുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളള. കാസര്‍ഗോഡ് മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്ത് നടന്ന രഥയാത്ര ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ ശബരിമലയിലേക്ക് നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് കാസര്‍കോട് മധൂരില്‍ തുടക്കമായി. കര്‍ണാടക മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബി.എസ് യെദ്യൂരപ്പ യാത്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായാണ് യാത്ര നയിക്കുന്നത്.

വര്‍ഗ്ഗീയതയുണ്ടാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിക്കുന്നത്. എന്നാല്‍ ധര്‍മത്തിന്റെ മുന്നേറ്റമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഇതാര്‍ക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഒ രാജഗോപാല്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജാഥാ കോര്‍ഡിനേറ്റര്‍ എ എന്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി.

നളിന്‍ കുമാര്‍ കട്ടീല്‍ എംപി, കര്‍ണ്ണാടക നിയമസഭാംഗങ്ങളായ സഞ്ജീവ് മട്ടത്തൂര്‍, ഡോ. ഭരത് ഷെട്ടി, ബി. വേദവ്യാസ കമ്മത്ത്, സുനില്‍ ഷെട്ടി, രാജേഷ് നായിക്, ഉമാനാഥ കോട്ടിയാന്‍, കോട്ട ശ്രീനിവാസ പൂജാരി, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെ.പി.എം.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍, എന്‍.ഡി.എ നേതാക്കളായ സുഭാഷ് വാസു, രാജന്‍ കണ്ണാട്ട്, ടി.വി ബാബു, കെ.കെ പൊന്നപ്പന്‍, വി. ഗോപകുമാര്‍, പത്മകുമാര്‍, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, ബി.ജെ.പി നേതാക്കളായ എന്‍. ശിവരാജന്‍, ഡോ പി.പി വാവ, പ്രമീളാ സി. നായ്ക്, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍, ബി. ഗോപാലകൃഷ്ണന്‍, പ്രൊഫ വി.ടി രമ, പ്രകാശ് ബാബു, വി.കെ സജീവന്‍, കെ. ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here