കാസർഗോഡ്: ലൈംഗികാതിക്രമ കേസിൽ കുറ്റക്കാര നായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി. കാസർഗോഡ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെതിരെയാണ് നടപടി.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാ തി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയതിനുമാണ് നടപടി. കേരള പോലീസ് നിയമത്തിലെ 86(3) വകുപ്പ് അനുസരിച്ചാണ് പിരിച്ചു വിടൽ നടപടി.

കഴിഞ്ഞ 16 വർഷത്തിനിടെ നിരവധി കേസുകളിൽ പ്ര തിയായ വ്യക്തിയാണ് ശിവശങ്കരൻ. പിരിച്ചുവിടൽ നട പടിക്ക് മുമ്പായി നോട്ടീസ് നൽകി ശിവശങ്കരനോട് വി ശദീകരണം തേടിയിരുന്നു. ഇയാൾ നൽകിയ വിശദീ കരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിടൽ നടപടിയിലേക്ക് കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here