മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല; രണ്ടാം പ്രതിക്കും ജാമ്യം

0
7

തൊടുപുഴ : മന്ത്രവാദവുമായി ബന്ധപ്പെട്ട് ശിഷ്യനും സംഘവും ചേര്‍ന്നു കുടുംബത്തിലെ നാലുപേരെ കൊന്നുചാണകക്കുഴിയില്‍ കുഴിച്ചിട്ട കേസില്‍ രണ്ടാം പ്രതി തൊടുപുഴ കീരികോട് സാലി ഹൗസില്‍ ലിബീഷ് ബാബു(28) വിന് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച#ു. വണ്ണപ്പുറം കമ്പകക്കാനം കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍(52), ഭാര്യ സുശീല(50), മക്കളായ ആര്‍ഷ(21 അര്‍ജുന്‍(18)എന്നിവരുടെ കൊലപാതക കേസിലാണഅ മൂന്നാമനും ജാമ്യം ലഭിച്ചത്. സംഭവം നടന്നു 90 ദിവസം പൂര്‍ത്തിയായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.
കേസില്‍ പ്രതികളെ സഹായിച്ച മൂന്നും നാലും പ്രതികളായ തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാം പ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ്(30) എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയില്‍ താമസിക്കുന്ന തേവര്‍കുടിയില്‍ അനീഷ്(30) റിമാന്‍ഡലാണ്. ഇയാള്‍ ഇപ്പോള്‍ തൃശൂരിലെ മനോദൗര്‍ബല്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.അനീഷിനായി ഇതു വരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ജൂലൈ 29 ന് അര്‍ധരാത്രിയായിരുന്നു കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളും മറ്റും കിട്ടാത്തതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നും ഇനി വൈകാതെ സമര്‍പ്പിക്കുമെന്നും ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here