ഒരു മാസത്തിനിടെ നാലു മരണം; എം.എല്‍.എ ഇടപെട്ടു; റോഡിലെ മരണക്കെണിയായ കുറ്റിക്കാട് വെട്ടിത്തെളിച്ചു

0
11

സ്വന്തം ലേഖകന്‍
കരുനാഗപ്പള്ളി: എം.എല്‍.എ ഇടപെട്ടു; മരണക്കെണിയായ റോഡിലെ കുറ്റിക്കാട് വെട്ടിത്തെളിച്ചു. ദേശീയപാതയില്‍ വവ്വാക്കാവ് ആനന്ദ ജംഗ്ഷന് സമീപത്ത് കിഴക്ക് നിന്നും, പടിഞ്ഞാറ് നിന്നും ദേശീയ പാതയിലേക്ക് കയറുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിരുന്നു. അപകടങ്ങളുടെ പ്രധാന കാരണം ദേശീയപാതയുടെ ഇരുവശങ്ങളിലും കുറ്റിക്കാട് വളര്‍ന്ന് നില്‍ക്കുന്നത് മൂലം വാഹനങ്ങള്‍ പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. കേരള പ്രണാമം വാര്‍ത്തയെ തുടര്‍ന്ന് എം എല്‍ എ യുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അപകടക്കെണിയിലായ കുറ്റിക്കാടുകള്‍ വെട്ടിതെളിച്ചുവൃത്തിയാക്കി. ഒരുമാസത്തിനിടെ നാല് ജീവനുകള്‍ പൊലിയുകയും നിരവധിപേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here