കല്ലിനു പകരം കമ്പു നാട്ടും; ആദിവാസികളുടെ കൈവശഭൂമി അളക്കുന്ന പദ്ധതിയില്‍ വന്‍ തിരിമറി

0
12

സുനില്‍ നായര്‍
നെടുമങ്ങാട് : കല്ലിന് പകരം കമ്പ് നാട്ടി തട്ടിപ്പിനായി ശ്രമം. നിരന്തരം ചൂഷണത്തിന് വിധേയമാകുന്ന ആദിവാസികളുടെ ഭൂമിയിലാണ് റവന്യൂ വകുപ്പിന്റെ തട്ടിപ്പ്.
അഗസ്ത്യവനത്തില്‍ ആദിവാസികളുടെ കൈവശഭൂമി അളന്നുതിരിച്ചു കല്ലിടാനുള്ള പദ്ധതിയിലാണ് ഈ തിരിമറി. വനത്തിന്റെയും അവിടെ താമസിക്കുന്ന ആദിവാസികളുടേയും ഭൂമി അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിന് അടുത്തിടെ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.
ആദിവാസികള്‍ ഭൂമി കയ്യേറുന്നുവെന്നും അത് സംഘര്‍ഷത്തിന് കാരണമാകുന്നുവെന്നും പറഞ്ഞ് വനം വകുപ്പാണ് അതിരു നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം വച്ചത്.
അതിനെ തുടര്‍ന്ന് റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തുകയും അതിന്റെ ചിലവ് പട്ടികവര്‍ഗ്ഗ ഫണ്ടില്‍ നിന്നും എടുക്കാനും തീരുമാനമായി. അങ്ങിനെ അതിരു നിര്‍ണ്ണയിക്കുന്ന പദ്ധതിയിലാണ് തട്ടിപ്പ്. ഭൂമി അളന്നുതിരിക്കുന്ന ജോലികള്‍ പുരോഗമിക്കുമ്പോള്‍, അളന്ന ഭൂമിയുടെ അതിര് നിശ്ചയിച്ചു കല്ലിടാന്‍ റവന്യു വകുപ്പ് മിനക്കെടുന്നില്ല.
കല്ലിനു പകരം കമ്പ് നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്നത്. അതാണ് പരാതിയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കല്ലിടാനുള്ള പണം കമ്പ് നാട്ടി തട്ടിയെടുക്കുന്നെന്നാണ് ആരോപണം. ഓരോ കുടുംബവും കൈവശം വച്ചിട്ടുള്ളതും വനാവകാശ നിയമപ്രകാരം അനുവദിക്കാവുന്നതുമായ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ചു കല്ലിടാനാണു പണം അനുവദിച്ചത്. അളന്നുതിരിക്കുന്ന ഭൂമിയില്‍ കല്ലിടാതെ കമ്പ് നാട്ടി അതിര്‍ത്തി നിര്‍ണയിച്ചു മടങ്ങുകയാണ് റവന്യു വകുപ്പ്. പാങ്കാവ് എഫ്ആര്‍സിയില്‍ അളവ് പൂര്‍ത്തിയായി. ഇവിടെ കല്ലിട്ട റവന്യു വകുപ്പ്, ആമല എഫ്ആര്‍സിക്കു കീഴിലെ സെറ്റില്‍മെന്റുകളില്‍ കല്ലിനു പകരം കമ്പ് നാട്ടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here