വാക്കുതര്‍ക്കം: സ്‌കൂട്ടര്‍ യാത്രക്കാരെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം

0
5

തിരുവനന്തപുരം: പേട്ട പാലത്തിലൂടെ സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കാറോടിച്ചിരുന്ന വിജയകുമാറാണ് പിടിയിലായത്. ഇയാളുടെ കാറിടിച്ച് പരിക്കേറ്റ കരിക്കകം സ്വദേശികളായ ശിവരാജ് (40), ശിവപ്രസാദ് (32) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ട് 5 മണിയോടെ ശിവപ്രസാദും ശിവരാജും ബന്ധുവായ അനില്‍ കുമാറിന്റെ വീട്ടിലെത്തി എന്തോ കുടുംബപ്രശ്‌നത്തിന്റെ പേരില്‍ വഴക്കിട്ടു.

പിന്നീട് ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശിവപ്രസാദും ശിവരാജും പേട്ടയില്‍ വച്ച് അനില്‍കുമാറിന്റെ സഹോദരന്‍ വിജയകുമാറുമായും വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് വിജയകുമാറിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം സ്‌കൂട്ടറില്‍ കയറി പോയി. ഈ സമയം കാറില്‍ പിന്തുടര്‍ന്ന് എത്തിയ വിജയകുമാര്‍ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാലുപേരും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയകുമാറിനെ രാത്രി പേട്ട എസ്.ഐ സജുകുമാറും സംഘവുമാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here