കാലടി സംസ്‌കൃതകോളജിനു സമീപത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

0
4

നെടുമ്പശ്ശേരി: കാലടി സംസ്‌കൃത യുണിവേഴ്‌സിറ്റിക്ക് സമീപം കഞ്ചാവുമായിയെത്തിയ യുവാവിനെ പൊലിസ് പിടികൂടി. തൃശൂര്‍, നടത്തറ തൂബപ്പിള്ളം വീട്ടില്‍ സന്ദീപ് (28) ആണ് കാലടി പൊലിസിന്റെ പിടിയിലായത്. പ്രതിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും 1.5 കിലോ കഞ്ചാവ് പൊലിസ് പിടിച്ചെടുത്തു.ഇന്നലെ ഉച്ചയോടെ കാലടി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ബസിറങ്ങിയ പ്രതി യൂണിവേഴ്‌സിറ്റിയുടെ കിഴക്കേ കവാടത്തിന് മുന്നില്‍ എത്തി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലിസ് പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്.54 ചെറു പൊതികളിലും, പ്ലാസ്റ്റിക്ക് കവറിലുമായിട്ടാണ് കഞ്ചാവ് എത്തിച്ചത്. ഒരു പൊതി 500 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രതി പൊലിസി നോട് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചെതെന്നും, പ്രതി മറ്റ് കേസുകളിലായി ശിക്ഷയനുഭവിച്ചയാളുമാണെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കാലടി എസ്.ഐ. ഷോ ജോ വര്‍ഗീസ്, സിപിഒ മാരായ അബ്ദുള്‍ സത്താര്‍, ശ്രീകുമാര്‍ എസ്., മുഹമ്മദ് ഇക്ബാല്‍, ബിനോയ് പി.സി. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here