പിരായാരം മെഡിക്കല്‍ കോളജ് ഗ്രൗണ്ട് ആധുനികവത്കരണം: വിദഗ്ധ സംഘം പരിശോധിച്ചു

0
4

പരിയാരം: സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ പരിയാരം മെഡിക്കല്‍ കോളജ് ഗ്രൗണ്ട് അത്യാധുനിക വത്ക്കരിക്കുന്നതിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിദഗ്ദ സംഘം മെഡിക്കല്‍ കോളജ് ഗ്രൗണ്ട് പരിശോധിച്ചു.
ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് ആധുനികവത്ക്കരിക്കുന്നതിന് ടി വി രാജേഷ് എം എല്‍ എ നേര ത്തേ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് പദ്ധതി സമര്‍പ്പിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അയച്ച ഈ പ്രോജക്ടിനുമേലാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം പരിശോധനയ് ക്കായി വിദഗ്ദ സംഘത്തെ ചുമതലപ്പെടുത്തിയത്.
സ്ഥലം എം എല്‍ എ ടി വി രാജേഷിനോടൊപ്പം അന്താരാഷ്ട്ര പരിശീലക ഗ്രൂപ്പിലെ അംഗങ്ങളും എസ് എ ഐ വിദഗ്ദ സംഘാംഗങ്ങളുമായ ടി ബാലചന്ദ്രന്‍, ജോസ് മാത്യു, കെ രജീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. 400 മീറ്റര്‍ അത്‌ലറ്റിക് ട്രാക്കും ഫുട്‌ബോള്‍ മൈതാനവും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉള്‍പ്പടെ ആധുനിക നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് സമര്‍പ്പിച്ചത്.
പരിയാരം മെഡിക്കല്‍ കോളജ് ഗ്രൗണ്ടിന്റെ സൗകര്യങ്ങളില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധിസംഘം സംതൃപ്തി അറിയിച്ചു. വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം അന്തിമ തീരുമാനമെടുക്കുക. അടുത്തദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിദഗ്ദ സംഘവും അറിയിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സുധാകരന്‍, കായികവിഭാഗം മേധാവി ഡോ. പി പി ബിനീഷ്, എന്‍ജിനീയറിംഗ് വി’ാഗം മേധാവി കെ വിനോദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷിബികുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here