കണ്ണൂർ:കാൾടെക്സിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി . പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിച്ചു.തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

ഇടിയുടെ ആഘാതത്തിൽ ഇന്ധനമടിക്കുന്ന യ ന്ത്രവും തകർന്നു. പമ്പിലുണ്ടായിരുന്നവർ ഓടിമാറിയതുകൊണ്ടാണ് രക്ഷപെട്ടത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ധനചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

എആർ കാമ്പിലെ പഴകിയ പോലീസ് വാഹനമാ ണ് അപകടത്തിൽപെട്ടത്. ജീപ്പ് തുരുമ്പെടുത്ത നിലയിലായിരുന്നു. വാഹനത്തിന്റെ ബമ്പർ പ്ലാസ്റ്റിക്കയറുകൊണ്ട്കെട്ടിവച്ചിരിക്കുകയായിരുന്നു.ഈ മാസം ഏഴിന് ജീപ്പിന്റെ ഇൻഷുറൻസ് അവസാനിച്ചിരുന്നെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here