നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

0
18

കോഴിക്കോട്: നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കോഴിക്കോട്ടെ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍.

കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെ.ടി.സി ഗ്രൂപ്പ് സിനിമാ നിര്‍മാണം തുടങ്ങിയപ്പോള്‍ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. പന്നിയങ്കര പാര്‍വതിപുരം റോഡ് സാജി നിവാസിലാണ് താമസം.

77ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ്’ എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക്. നാല്‍പ്പത് വര്‍ഷത്തിനിടെ അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അന്‍പതോളം സിനിമകളില്‍ സാന്നിധ്യം അറിയിച്ചു.

1936 ല്‍ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പില്‍ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസിലെ നടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസില്‍ നാടകത്തില്‍ സജീവമായി.

LEAVE A REPLY

Please enter your comment!
Please enter your name here