ബന്ധുവായ പോലീസുകാരന്റെ കുത്തേറ്റ് റിട്ട.ബാങ്ക് മാനേജര്‍ മരിച്ചു

0
6

കാഞ്ഞങ്ങാട്: റിട്ട. കാസര്‍ഗോഡ് ജില്ല ബാങ്ക് മാനേജര്‍ ബന്ധുവായ പോലീസുകാരന്റെ കുത്തേറ്റു മരിച്ചു. മുളിയാര്‍ ശാന്തി നഗറിലെ ഇടയില്യം മാധവന്‍ നായരാണ് (68) മരിച്ചത്.സംഭവം സംബന്ധിച്ച് ഭാര്യാ സഹോദരിയുടെ മകന്‍ കാസര്‍ഗോഡ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാംകുമാറിനെ (36) ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാധവന്‍ നായരുടെ പത്താംമൈലിലെ വീട്ടിലെത്തിയ ശ്യാംകുമാര്‍ കുത്തി വീഴ്ത്തുകയായിരുന്നുവത്രെ. ഗുരുതരാവസ്ഥയില്‍ ചെങ്കള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 10 വര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്നും വിരമിച്ച മാധവന്‍ നായര്‍ ജില്ലാ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here