കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം പുതിയ കേസ്; ജയില്‍ മോചനം വൈകും

0
8

പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ദര്‍ശനം നടത്താനെത്തിയ ലളിതയെന്ന 52 കാരിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെ സുരേന്ദ്രന്റെ ജയില്‍ മോചനം വൈകും.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രനു ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറക്കിയില്ല. ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് സുരേന്ദ്രന്‍. കണ്ണൂരിലെ കേസില്‍ 26നു ഹാജരാകാനാണ് കോടതി നിര്‍ദേശം.

120 ബി ചുമത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്നാണ് ഗൂഢാലോചനയുണ്ടെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here