ഷൊര്‍ണൂരില്‍ നിന്നുള്ള നിയമസഭാംഗം പി. കെ. ശശിയെസി.പി.എം നേതൃത്വം ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐയുടെ ജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു യുവതിയുടെപരാതിയെ തുടര്‍ന്നാണ് ശശിക്കെതിരെ പാര്‍ട്ടിനടപടി എടുക്കാന്‍ നിര്‍ബന്ധിതമായത്. പാര്‍ട്ടിസംസ്ഥാന ഘടകത്തില്‍ ലഭിച്ച പരാതിയിന്മേലുള്ള തീരുമാനം വൈകുന്നതുകണ്ട് യുവതിമാസങ്ങള്‍ക്കു മുമ്പ് സി.പി.എം ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവം പൊതുചര്‍ച്ചയില്‍ വരുകയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടംഗ കമ്മീഷനെഅന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.പാലക്കാട് ജില്ലയില്‍ നിന്നുള്ള മന്ത്രി എ. കെ.ബാലനും ലോക്‌സഭാംഗമായ പി. കെ. ശ്രീമതിയും ഉള്‍പ്പെട്ടതായിരുന്നു അന്വേഷണകമ്മീഷന്‍. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നുംഫോണിലൂടെ ‘മോശമായി പെരുമാറി’യെന്നുംഅന്വേഷകര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തു.ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് നേതാവിന് യോജിക്കാത്ത രീതിയില്‍ ശശി സംസാരിച്ചു. അത്‌തെളിവായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിനുള്ളില്‍ കുറേക്കാലമായിപുകയുന്ന വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്തനിക്കെതിരായ ആരോപണമെന്ന് ശശി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ആ അഭിപ്രായം കമ്മീഷനിലെ അംഗമായ നിയമകാര്യ മന്ത്രി ബാലന്‍ ശരിവെച്ചെങ്കിലും വനിതാ അംഗം തള്ളിക്കളഞ്ഞു.ശശിയോട് വിശദീകരണം ചോദിച്ച ശേഷമാണ്,പലതവണ നീട്ടിവെയ്ക്കപ്പെട്ട നടപടി കഴിഞ്ഞദിവസം പാര്‍ട്ടി കൈക്കൊണ്ടത.് ഇന്ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ സി.പി.എമ്മിന് പി.കെ. ശശിയെപ്പോലെ ആരോപണ വിധേയനായഒരംഗത്തെ ഇരുത്തിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ രാഷ്ട്രീയമായ ചില വിഷമങ്ങളുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ലൈംഗികാരോപണ വിധേയനെഒരംഗത്തെ ഇരുത്തിക്കൊണ്ട് മുന്നോട്ട്‌പോകുവാന്‍ രാഷ്ട്രീയമായ ചില വിഷമങ്ങളുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ലൈംഗികാരോപണ വിധേയനെപുറത്താക്കിയതുകൊണ്ട് ഈ പ്രശ്‌നത്തിന്റെനൈതികവും ധാര്‍മ്മികവുമായവശങ്ങള്‍ അവസാനിക്കുന്നില്ല. ഗുരുതരമായ ഒരു നിയമപ്രശ്‌നം ഈ സംഭവത്തിലുണ്ട്. അതിന് പൊലീസുംകോടതിയും തുടര്‍നടപടികള്‍ സ്വീകരിക്കണം.പ്രതിപക്ഷ പാര്‍ട്ടികള്‍ തീര്‍ച്ചയായും അക്കാര്യംആവശ്യപ്പെടും.സി.പി.എമ്മില്‍ ഒരു പ്രവര്‍ത്തകന്‍ ഉയര്‍ന്നുവരുന്നത് ദീര്‍ഘമായ രാഷ്ട്രീയപ്രക്രിയയിലൂടെയാണ്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ പ്രവര്‍ത്തിച്ച്‌സംഘടനാമികവ് കാട്ടിയാണ് ഒരാള്‍ നേതാവാകുന്നത്. നിയമനിര്‍മ്മാണ സഭ പോലെ സുപ്രധാനമായ ഒരു വേദിയിലേയ്ക്ക് ഒരു പാര്‍ട്ടിഅംഗത്തെ തിരഞ്ഞെടുത്ത് വിടാന്‍ അയാള്‍ക്ക്‌നല്ല ജനസമ്മതിയും കൂടിയേ തീരൂ. വിദ്യാര്‍ത്ഥിയുവജന രാഷ്ട്രീയം കളിച്ച് പൊടുന്നനെ പലരുംഉന്നതസ്ഥാനത്തെത്തുന്ന പാര്‍ട്ടികളെപ്പോലെഅല്ല കേഡര്‍ പാര്‍ട്ടിയായസി.പി.എമ്മിന്റെചട്ടക്കൂട്. എന്നിട്ടും എങ്ങനെ ഈ പാര്‍ട്ടിയില്‍ശശിമാര്‍ ഉണ്ടാകുന്നു? സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് ഉന്നതമായ സങ്കല്പങ്ങള്‍ ആശയലോകത്ത് പ്രചരിപ്പിക്കുന്നസി.പി.എമ്മിന്റെയുവജനവിഭാഗത്തില്‍ സ്വതന്ത്രമായി സുരക്ഷിതബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഒരു യുവതിക്ക് അവസരമില്ലെന്നു വരുന്നത് കഷ്ടമാണ്.ശശിക്കെതിരെ പരാതി ഉയര്‍ന്നനിമിഷം തന്നെ സി.പി.എം സംസ്ഥാന നേതൃത്വം കുറ്റവാളിയുടെപേരില്‍ ഉചിതമായ നടപടി എടുത്തിരുന്നെങ്കില്‍ഈ പ്രശ്‌നം ഇത്രത്തോളം വഷളായ തരത്തില്‍പൊതുചര്‍ച്ചയില്‍ ഉയരുമായിരുന്നില്ല. അച്ചടക്കനടപടികള്‍ പാര്‍ട്ടിയുടെ പരസ്യനിലപാടിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്നശിക്ഷയാണ്. അതില്‍ ഇളവും വിട്ടുവീഴ്ചയുംസാവകാശവും ഉണ്ടായാല്‍ പൊതുമധ്യത്ത്പാര്‍ട്ടിയുടെ വിശ്വാസ്യത തകരും. ശശിയുടെകേസിലെ നിയമപരവും ധാര്‍മ്മികവുമായ പ്രശ്‌നത്തെ എങ്ങനെയാവും നേരിടാന്‍ പോകുന്നത്?പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ശശികുറ്റക്കാരനാണെന്നും നിയമത്തിന്റെ മുന്നില്‍അയാള്‍ നിരവധി ചോദ്യശരങ്ങള്‍ നേരിടുന്നുണ്ടെന്നും വ്യക്തമാണ്. നിയമസഭാംഗമായിആനിലയ്ക്ക് ശശിക്കു തുടരാന്‍ ധാര്‍മ്മികമായഅ വകാശമില്ല. കൂടാതെ കുറ്റകൃത്യത്തില്‍ അയാള്‍ നിയമനടപടികള്‍ നേരിടുകയും വേണം. ഇക്കാര്യത്തില്‍സംസ്ഥാനസര്‍ക്ക ാര്‍ഇനിയെന്തു ചെയ്യാന്‍ പോകുന്നു എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ശശിയും സി.പി.എംസര്‍ക്കാരും ജനങ്ങളുടെ വലിയ ചോദ്യങ്ങള്‍ക്ക്‌വരുംദിവസങ്ങളില്‍ കൃത്യമായി ഉത്തരം നല്‍കുമെന്നു പ്രത്യാശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here