വാഗമണ്ണില്‍ തടാകത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0
7

തൊടുപുഴ: വാഗമണ്ണില്‍ കൂട്ടുകാര്‍ക്കൊപ്പം തടാകത്തില്‍ നീന്താന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം പെരിനാട് ബിവിന്‍ ഭവനില്‍ ബാബുവിന്റെ മകന്‍ ബിവിനാണ് മരണപ്പെട്ടത്. വാഗമണ്‍ പുള്ളിക്കാനത്തെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 19 കാരനായ ബിവിന്‍. പുള്ളിക്കാനത്തെ തേയില തോട്ടം വക തടാകത്തിലായിരുന്നു അപകടം. നീന്താനിറങ്ങിയ ബിവിന്‍ ചേറിലേക്ക് താഴ്ന്നുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പീരുമേട്ടില്‍ നിന്നുള്ള അഗ്നിശമന സേനയും വാഗമണ്‍ പൊലീസും നാട്ടുക്കാരുടെ സഹായത്തോടെയാണ് മൃതദേഹം കരക്കെത്തിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here