മുള്ളന്‍പന്നിയെ പിടിക്കാന്‍ തുരങ്കത്തില്‍ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

0
10

കാസര്‍ഗോഡ്: കര്‍ണാടക അതിര്‍ത്തിയോടടുത്ത പൊസതിഗുംമ്പയില്‍ തുരങ്കത്തില്‍ കയറിയ മുള്ളന്‍പന്നിയെ പിടിക്കാന്‍ പോയ യുവാവ് ശ്വാസം മുട്ടി മരിച്ചു .പൊസതിഗുംമ്പയിലെ പരേതനായ സുബ്ബനായിക്കിന്റെ മകന്‍ നാരായണ നായിക്കാണ്(42) മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയാണ് തുരങ്കത്തിലേക്ക് മുള്ളന്‍പന്നി കയറി പോകുന്നത് കണ്ടത്. സുഹൃത്തിനെ തുരങ്കകവാടത്തില്‍ നിര്‍ത്തി നാരായണ നായക്ക് അകത്തു കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും പുറത്തു വരാതായപ്പോള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഒരാള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ഇടുങ്ങിയ ഗുഹക്കുള്ളിലായിരുന്നു ഇയാള്‍ കയറിയത്. രണ്ട് മുള്ളന്‍ പന്നിയെ പിടിച്ചശേഷം വീണ്ടും അകത്തേക്ക് കയറിയതോടെ ഗുഹയില്‍ കുടുങ്ങുകയായിരുന്നു.

അഗ്‌നിശമന സേനയെത്തി മണിക്കൂറുകളുടെ ശ്രമഫലമായാണ് മൃതദേഹം പുറത്തെടുത്തത്.തുരങ്കത്തില്‍ മണ്ണിടിഞ്ഞുവീണതാണ് മരണത്തിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here