ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ തിരിച്ചിറക്കി

0
5

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. രണ്ട് പേരും ആന്ധ്രാസ്വദേശികളാണ്. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ തടയുകയായിരുന്നു. ഇവരെ ഇപ്പോള്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണം വിളികളോടെ പ്രതിഷേധിച്ചു. ആന്ധ്രാ യുവതികളെ വഴിയില്‍ തടഞ്ഞ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. റാന്നി അത്തിക്കയം വെട്ടിക്കുഴിയില്‍ സുഭാഷ് (38), കരിങ്കുളം തോട്ടുപുരയ്ക്കല്‍ സന്തോഷ് (45), മക്കപ്പുഴ പുതിയത്ത് മേപ്പുറത്ത് മഹേഷ് (34) എന്നിവരാണ് അറസ്റ്റിലായത്.

ആന്ധ്ര ഗച്ച് വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(32) എന്നിവരാണ് മല കയറാന്‍ എത്തിയത്. ആന്ധ്രയില്‍ നിന്നുള്ള പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് കൃപാവതിയെത്തിയത്. ഇവര്‍ ഡോളിയിലാണ് എത്തിയത്. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് മരക്കൂട്ടത്തുവെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

കാഴ്ചയില്‍ രണ്ടുപേരും 50 വയസ്സ് പ്രായം തോന്നിക്കാത്തവരാണ്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here