നവോത്ഥാനത്തിന്റെ നേരവകാശികള്‍

0
46

നവോത്ഥാനമൂല്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ നാനാവിധമായ ചര്‍ച്ചകള്‍. ഏതോസുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല നവോത്ഥാനം. പല വഴികളിലൂടെ നിരവധി മഹത്‌വ്യക്തികളുടെ ഒറ്റയായും കൂട്ടായും ഉള്ള പരിശ്രമങ്ങളുടേയും ത്യാഗങ്ങളുടേയും അനന്തരഫലമാണ് ഇന്ന്കാണുന്ന കേരളം. യൂറോപ്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങളുമായി അതിന് കാര്യമായ ബന്ധം ഒന്നും ഇല്ല.എന്നാല്‍ വിദൂരമായ ചില സ്വാധീനങ്ങള്‍ ഇല്ലാതെയും ഇല്ല. ആധുനിക കേരളം രൂപപ്പെട്ട പ്രധാനപ്പെട്ടസംഭവപരമ്പരകളെ അക്കമിട്ട് നിരത്തുക പ്രയാസം.

എങ്കിലും ഒരിക്കലും വിസ്മരിച്ചുകൂടാത്ത വ്യക്തികളും സംഭവങ്ങളും കേരളത്തെ രൂപപ്പെടുത്തുന്നതില്‍വഹിച്ച പങ്ക് എടുത്തുപറയുക തന്നെ വേണം.ശബരിമലയിലെ യുവതീപ്രവേശനം കേരളീയനവോത്ഥാനത്തിന്റെ തുടര്‍ച്ചയാണെന്ന് സ്ഥാപിക്കാന്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടത്തിന്പ്രത്യേക താലപര്യമുണ്ട്. അതിനെ എതിര്‍ക്കുന്നവരെയെല്ലാം യാഥാസ്ഥിതികരും പഴഞ്ചന്‍ മൂല്യങ്ങളുടെവക്താക്കളുമായി ചിത്രീകരിക്കുന്നു. വിശ്വാസവുംആചാരവും നിയമം കൊണ്ട് നിയന്ത്രിക്കരുതെന്ന്പറയുന്നവര്‍ക്ക് അവരുടെ രാഷ്ട്രീയമുണ്ട്. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവര്‍ ആരെന്ന തര്‍ക്കമാണ്‌സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌നേതാക്കള്‍ നിരത്തുന്നത്.കേരളീയ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ ഒന്നും ഇന്ന് കേരളം ഭരിക്കുന്നമുന്നണിയിലെ പാര്‍ട്ടികള്‍ക്ക് വിദൂരബന്ധംപോലുമില്ലായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ആണ്ടുമാസം തീയതി ചൂണ്ടിക്കാട്ടി വാദിക്കുന്നു. ക്ഷേത്രപ്രവേശന വിളംബരവും അതിനു മുമ്പു നടന്ന വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുംമാത്രമാണ് നവോത്ഥാനസംഭവങ്ങള്‍ എന്നു കരുതുന്നവര്‍ അന്ധന്‍ ആനയെ കണ്ടെന്നു പറയുന്നതിനുസമാനമാണ്.

അപരിഷ്‌കൃതമായ നികുതി സമ്പ്രദായത്തിനെതിരെ 200 കൊല്ലം മുമ്പ് ദേഹത്യാഗംചെയ്ത ചേര്‍ത്തലയിലെ നങ്ങേലി മുതല്‍ 1803-ല്‍വൈക്കം ക്ഷേത്രത്തില്‍ സംഘടിച്ച് പ്രവേശിക്കാന്‍ശ്രമിച്ച ഇരുന്നൂറ് യുവാക്കളെ ദളവായുടെ കുതിരപ്പടകൂട്ടക്കൊല ചെയ്ത ദാരുണസംഭവം വരെ കേരളീയനവോത്ഥാനത്തിന്റെചുവടുവയ്പുകളായിരുന്നു. 1881മുതല്‍ തുടര്‍ന്നുവരുന്നസാമൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍ ഒന്നൊന്നായി ആധുനികകേരളം ഉണ്ടാക്കാന്‍പ്രേരണ ചെലുത്തിയിരുന്നു. അതില്‍ പത്രങ്ങള്‍, സാഹിത്യസംരംഭങ്ങള്‍, ക്ഷേത്രപ്രതിഷ്ഠാ കര്‍മ്മങ്ങള്‍തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട. കൊച്ചിയിലെമട്ടാഞ്ചേരിയില്‍ നിന്ന് ഗുജറാത്തിയായ ദേവ്ജി ഭീംജിആരംഭി ച്ച ‘കേരളമിത്രം’ എന്ന പത്രമാണ് മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യത്തെ വൃത്താന്തപത്രം.ഇതിന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പശ്ചിമതാരക,കേരളചന്ദ്രിക, കേരളപത്രിക എന്നിങ്ങനെ നിരവധിഅനുകരണങ്ങള്‍ ഉണ്ടായി. 1886-ല്‍ തിരുവിതാംകൂറില്‍നാണയം അച്ചടിക്കാന്‍ തുടങ്ങി.

1888-ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു തുടങ്ങിവെച്ചസാമൂഹ്യവിപ്ലവം സ്മരണയിലില്ലാത്തവര്‍ ആരുമില്ല.ആ വര്‍ഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറില്‍ ആരംഭിച്ചത.് ജനാധിപത്യ ആശയങ്ങളുടെ ആദിരൂപമായ ജനപ്രതിനിധി സഭയായി അത് പിന്നീട്മാറി. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക വിദ്യാവിനോദിനി’ സി. പി. അച്യുതമേനോന്‍ തൃശൂരില്‍ ആരംഭിച്ചത് 1889-ലാണ്. അതേവര്‍ഷമാണ് മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യത്തെ നോവല്‍ഒയ്യാരത്ത് ചന്ദുമേനോന്‍ എഴുതി പ്രസിദ്ധീകരിച്ചത്.ഇന്ദുലേഖയിലൂടെ മലയാളത്തില്‍ ഉദയം ചെയ്തപുരോഗമന ചിന്ത സാഹിത്യപ്രണയികളുടെ മാത്രമല്ലസാധാരണ മനുഷ്യരുടെ പോലും ചര്‍ച്ചാവിഷയമായി. വീടിന്റെ പൂമുഖത്ത് പുരുഷനോടൊപ്പം കാലിന്മേല്‍കാലും കയറ്റി അവിവാഹിതയായ യുവതിക്ക് ഇരുന്ന്രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന്ആ നോവലില്‍ ചന്തുമേനോന്‍ ചിത്രീകരിച്ചു.

മാത്രമല്ല, വേണ്ടിവന്നാല്‍ ഭര്‍ത്താവിനെ ഭാര്യക്ക്’ശപ്പന്‍’എന്നും വിളിക്കാമെന്ന് തീരെ തമാശ ഒന്നും അല്ലെന്നമട്ടില്‍ ചന്തുമേനോന്‍ എഴുതി. പ്രഭുത്വ സംസ്‌ക്കാരത്തിന്റെ മേല്‍പതിച്ച ശക്തമായ പ്രഹരമായിരുന്നുഇന്ദുലേഖ. മലയാളസാഹിത്യത്തിലെ നവോത്ഥാനചിന്ത കൂടുതല്‍ പ്രോജ്വലമാവുകയായിരുന്നു പിന്നീട്.രാമായണത്തിലെ സീതയെ ഭാവശുദ്ധിയുടെ പ്രതീകമായി ആരാധിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയെ ഇറക്കിവിട്ടത്1919-ലാണ്. കേരളത്തിലെ സ്ത്രീ വിമോചനത്തിന്റെകാഹളം മുഴങ്ങുകയായിരുന്നു ആശാന്റെ സീതയില്‍.നൂറ്‌കൊല്ലം മുമ്പെഴുതിയ ആ വരികളില്‍ നിന്നാണ്ഭാഷാകവിതയില്‍ നവോത്ഥാന ആശയങ്ങളുടെ തീപ്പൊരികള്‍ ചുറ്റുംചിതറിവീണത്.ഇക്കാര്യങ്ങളുടെ പരിസര പ്രദേശെത്താന്നുംഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെപൊടി പോലുംകണ്ടുപിടിക്കാനില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെപിതൃത്വം അങ്ങനെ വാചകമടിച്ച് ചുളുവില്‍ ആരുംതട്ടിയെടുക്കാന്‍ നോക്കണ്ട.

ചരിത്രം സൂക്ഷ്മമായിവായിക്കുന്നവര്‍ക്ക്‌യഥാര്‍ത്ഥ ചിത്രങ്ങള്‍ മിഴിവോടെ കാണാം. കേസരി ബാലകൃഷ്ണപിള്ളയും വി.ടി. ഭട്ടതിരിപ്പാടും ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിപിടിച്ചുനടന്നവരല്ല. ഏതെങ്കിലും സംഘടനയുടെശക്തിയില്‍ അല്ല അവര്‍ പ്രവര്‍ത്തിച്ചതും ജീവിച്ചതും.എന്നിട്ടും ഒരു കാലഘട്ടം മുഴുവന്‍ അവരുടെചിന്തകള്‍കൊണ്ടു നിറഞ്ഞു. ആശയങ്ങള്‍ കൊണ്ട്‌നാടു ഭരിക്കാമെന്ന്‌തെളിയിച്ച അത്തരം മഹാമനീഷികളുടെ സംഭാവനയാണ്‌നവോത്ഥാനം. നന്ദിയോടെഅതേക്കുറിച്ച് സ്മരിക്കാന്‍ എങ്കിലും യോഗ്യതയുള്ളവര്‍ ഇന്നത്തെ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ആരാണുള്ളത്?

LEAVE A REPLY

Please enter your comment!
Please enter your name here