നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിച്ചു; ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

0
27

നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. നില്ക്കലിന് മൂന്നു കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വെച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു.

രണ്ട് വാഹനങ്ങളിലാണ് ബിജെപി സംഘം ശബരിമലയിലേക്ക് എത്തിയത്. ആറു മണിക്കൂറിനകം തിരികെ ഇറങ്ങണമെന്ന നിര്‍ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു. നോട്ടീസ് കൈപ്പറ്റിയാല്‍ ദര്‍ശനത്തിന് പോകാന്‍ അനുവദിക്കാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാഞ്ജ ലംഘിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അറസ്റ്റു ചെയ്ത് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here