ദീപ നിശാന്തിനോട് നൈസായിട്ട് പകരം വീട്ടി ജൂഡ് ആന്റണിയുടെ ട്രോള്‍

0
46

കൊടുത്താല്‍ കൊല്ലത്തുംകിട്ടുമെന്നും പഴമൊഴി. കവിതാ മോഷണം വിവാദമായതിനു പിന്നാലെ ദീപാ നിശാന്തിനെ പരോക്ഷമായി ട്രോളി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തുമ്പോള്‍ വീണ്ടും പഴമൊഴി യാഥാര്‍ത്ഥ്യമാകുകയാണ്. പേരെടുത്ത് പറയാതെ പരിഹസിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജൂഡ് ആന്റണി രംഗത്തെത്തിയത്. നേരത്തെ മമ്മുട്ടി ചിത്രം കസബയെക്കുറിച്ച് നടി പാര്‍വതി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍വതിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ജൂഡിനെതിരെ ദീപ രംഗത്ത് വന്നിരുന്നു.

കവി എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ മാസികയില്‍ ദീപ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ തന്റെ കവിത വികൃതമാക്കി വഴിയിലുപേക്ഷിച്ചുവെന്ന ആരോപണവുമായി എസ്. കലേഷ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ശ്രീചിത്രനും ദീപാ നിശാന്തും പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഒരു ദിവസം ഡുണ്ടുമോള്‍ ക്ലാസ്സില്‍ ഒരു കിടിലന്‍ റബര്‍ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലര്‍ പറഞ്ഞു ഇത് പിക്കുവിന്റെ റബര്‍ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോള്‍ പറഞ്ഞു ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബര്‍ വാങ്ങിയത് കടക്കാരന്‍ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോള്‍ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here