തിരുവനന്തപുരം: “തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വെക്കണ”മെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബിൽ വിവാദമായതിന് പിന്നാലെയാണ് ഈ പ്രാസം ഒപ്പിച്ചുള്ള പോസ്റ്റ് പോലീസിൻ്റെ ഫെയിസ് ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. “തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും” എന്ന് കുറിച്ചാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. ഹെൽമെറ്റ് തലയിൽ വയ്ക്കുന്നതിന് പകരം കൈയിൽ തൂക്കിയിട്ടുകൊണ്ട് ബൈക്ക് ഓടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഉപദേശം നൽകിയിരിക്കുന്നത്.

പോസ്റ്റ് പങ്കുവച്ച് നിമിഷനേരത്തിനുള്ളിൽ സംഗതി ശ്രദ്ധനേടി.നാലു മണിക്കൂറിനുള്ളിൽ 850 ഓളം പേരാണ് ഇത് ഷെയർ ചെയ്തത്. 1.2 K  കമന്റ് ബോക്സിൽ അഭിപ്രായവുമായി എത്തിയത്.. “ഇത് പോലെ ഒരു പെർഫെക്റ്റ് ട്രോൾ, അതും ഇത്ര നല്ല സന്ദേശം അടങ്ങിയത്, അഭിനന്ദനങ്ങൾ”, “ക്യാപ്ഷൻ ഒരു രക്ഷേം ഇല്ല സാറേ… . ഇനി കയ്യിൽ ഹെൽമെറ്റ് ഇടില്ല” എന്നുതുടങ്ങി “ഒരു എംപിയെ ഇങ്ങനെയൊക്കെ ട്രോളാമോ?”, “നടക്കുന്നവൻ പോലും വെക്കണം.. അത്ര നല്ല റോഡാ…”, എന്നിങ്ങനെ നീളുന്നു പോസ്റ്റിലെ കമന്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here