അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ പത്തൊമ്പതുകാരിയെ കാണാതായി; അമ്മ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി; കാമുകനോടൊപ്പം പോയതായി സൂചന

0
17

തലശ്ശേരി: അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ തലശ്ശേരിയില്‍ കാണാതായി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ ചെന്നൈ മംഗളുരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. പുലര്‍ച്ചെ കോഴിക്കോട് നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട് മണ്ണൂരിലെ അത്തിപറമ്പത്ത് വീട്ടില്‍ ശുഭയുടെ മകള്‍ സസ്യ ബാബുരാജിനെ (19) യാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായത്.

ബാത്ത് റൂമിലേക്ക് പോയ മകള്‍ കുറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് അമ്മ അപായ ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ദേശിയ പാതക്കരികിലെ കൊടുവള്ളി റെയില്‍വേ ഗേററിനടുത്ത് വെച്ചാണ് ട്രെയിന്‍ നിന്നത്. വണ്ടി നിന്ന ഉടനെ ഒരു സ്ത്രീ നിലവിളിച്ച് ട്രെയിനില്‍ നിന്നും ഓടുന്നത് ശ്രദ്ധയില്‍ പെട്ട ഗേറ്റ് കീപ്പര്‍ കൃഷ്ണന്‍ ഉടന്‍ തന്നെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയച്ചതിനാല്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധനടത്തിയ ശേഷമാണ് ട്രെയിന്‍ വീണ്ടും പുറപ്പെട്ടത്.

മകള്‍ക്ക് ഒരു യുവാവുമായി അടുപ്പമുള്ള തിനാല്‍ അമ്മ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് പെണ്‍കുട്ടിയുടെ തിരോധനം. പെണ്‍കുട്ടി തലശ്ശേരിയില്‍ നിന്നും യുവാവിനൊപ്പം പോയെന്നാണ് സൂചനകള്‍. ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ആറ് മിന് ട്ടോളം ട്രെയിന്‍ കൊട്ടവള്ളി റെയില്‍വേ ഗേററില്‍ നിര്‍ത്തിയിട്ടതിനാല്‍ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.
കാണാതായ മകള്‍ കാമുകനൊപ്പമുണ്ടെന്നു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here