തലശേരി: എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുമായി യുവതിയടക്കം ആറു പേർ തലശേരി പോലീസിന്റെ പിടിയിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഗുഡ്ഷെഡ് റോഡിലെ സ്റ്റാർറസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി സം ഘം പിടിയിലായത്.

കോഴിക്കോട് മുക്കം സ്വദേശി സി. വിഷ്ണു (22), തലശേരി ചിറക്കര സ്വദേശി എൻ.കെ. സഫ്വാൻ (27), ചൊക്ലി സി.പി റോഡ് ആണ്ടിപീടികയിലെ മു ഹമ്മദ് സനൂൻ (26), കൊല്ലം പുത്തൂർ സ്വദേശി വി. അനന്തു (26), തലശേരി ചിറക്കര സ്വദേശി കെ.എ സ്. ഹിലാൽ (23) കോട്ടയം സ്വദേശിനി അഖില എ ന്നിവരെയാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഹോട്ട ലിൽ പരിശോധന നടത്തിയത്. ഇവരിൽ നിന്നും 2.77 ഗ്രാം എംഡിഎംഎയും 3.77 ഗ്രാം കഞ്ചാവും പിടികൂടി. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

മംഗളൂരുവിൽനിന്നും ട്രെയിൻ മാർഗം തലശേരിയി ലെത്തിയ സംഘം ലോഡ്ജിൽ മുറിയെടുക്കുകയാ യിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here