തിയേറ്ററുടമ നോക്കുകൂലി നല്‍കിയില്ല; ഒടിയന്റെ പോസ്റ്ററുമായി തൊഴിലാളികള്‍ കടന്നു; ചോദിച്ചത് എട്ടിരട്ടികൂലി

0
47

തൃശ്ശൂര്‍ : നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ സിനിമാ പോസ്റ്ററുകളും പ്രചാരണ വസ്തുക്കളും സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയി. ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി രാഗം തിയറ്ററില്‍ എത്തിച്ച പോസ്റ്ററുകളാണ് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയത്.

തമിഴ്നാട്ടില്‍ നിന്നും ബസില്‍ കൊണ്ടുവന്ന പോസ്റ്റര്‍ ഇറക്കിയതിന് കൊറിയര്‍ കമ്പനിക്കാര്‍ കൂലി നല്‍കിയിരുന്നു. പിന്നീട് രാഗം തീയറ്ററില്‍ എത്തിച്ച പോസ്റ്ററുകള്‍ കൊറിയര്‍ കമ്പനിക്കാര്‍ തന്നെ ഇറക്കിവച്ചു. ഇതിന് കൂലി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയും നല്‍കി. എന്നാല്‍, എട്ടിരട്ടിയോളം കൂലി കൂടുതല്‍ ചോദിച്ചതോടെ പണം നല്‍കാനാകില്ലെന്ന നിലപാടില്‍ ഉടമ ഉറച്ചു നിന്നു. അവിടെ നിന്നും മടങ്ങിയ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് തിരിച്ചെത്തി പോസ്റ്ററുകളുമായി വന്ന പെട്ടി ഓട്ടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here