സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: പിലിക്കോടും ഹോസ്ദുര്‍ഗും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

0
8

കാഞ്ഞങ്ങാട്: പിലിക്കോട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിലിക്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മിന്റെ മര്‍ദനമേറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്ക്.

പീലിക്കോട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം സി.പി.എമ്മിന് അടിയറവെച്ചന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.റിജേഷ് ആണ് സ്ഥാനം രാജിവെച്ചത്. യൂത്ത് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനവും, കോണ്‍ഗ്രസ് പടുവളം ബൂത്ത് പ്രവര്‍ത്തക സമിതി അംഗത്വവും ഇദ്ദേഹം രാജിവെച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പടുവളം ബൂത്ത് സെക്രട്ടറി ടി.മനോജും തല്‍സ്ഥാനം രാജിവെച്ചു. പിലിക്കോട് ബാങ്കില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിന് സി.പി.എമ്മുമായി സമവായ ചര്‍ച്ച നടത്തിയതിലും ബാങ്കില്‍ 200 അംഗത്വം നല്‍കുന്നതിന് അപേക്ഷാഫോറം കൈമാറിയതിലും പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ രാജി.

ഞായറാഴ്ച്ച ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പ് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കുപറ്റിയത്. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി (40), യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് അറുവാട്ട് (33)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കള്ള വോട്ട് ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. സ്ലിപ്പ് എഴുതി നല്‍കുകയായിരുന്ന ഇവരെ കസേരയും മേശയും വടിയുമുപയോഗിച്ചു മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവരുടെയും പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

നാലര പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. ഇത്തവണ സിപിഎം മത്സര രംഗത്തുവന്നത് കോണ്‍ഗ്രസിലെ വിഭാഗീയത മുതലെടുത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here