പൊന്നാനി കാര്‍ഗോപോര്‍ട്ട്: പുതിയ സാധ്യതകള്‍ ആരാഞ്ഞ് സര്‍ക്കാര്‍

0
10
പൊന്നാനി കാര്‍ഗോ പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ തിരുവനന്തപുരത്ത്‌സ്പീക്കറുടെചേമ്പറില്‍ മുഖ്യമന്ത്രിയുടെയുംസ്പീക്കറുടെയുംതുറമുഖവകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നതതലയോഗം

പൊന്നാനി: കാര്‍ഗോ പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. തിരുവനന്തപുരത്ത് സ്പീക്കറുടെ ചേമ്പറില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും തുറമുഖവകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിലുള്ള സ്ഥിതിഗതികള്‍യോഗത്തില്‍ വിശദമായി വിലയിരുത്തി.

സ്വിസ് ചലഞ്ച് രീതിയില്‍ തുറമുഖം നിര്‍മിച്ച് 35 വര്‍ഷം നടത്തിപ്പ് ചുമതല നിര്‍വ്വഹിച്ച ്‌സര്‍ക്കാരിലേക്ക്തിരിച്ചു നല്‍കുക എന്ന കരാറില്‍മലബാര്‍ പോര്‍ട്ട് ചൈന്നെ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ സര്‍ക്കാരുമായി കരാര്‍ വച്ചിരുന്നു. 2014 -ല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തുവെങ്കിലും ഏറ്റെടുത്ത കമ്പനി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകരമല്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്ന ്‌യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പുതിയ സാധ്യതകള്‍ എന്താണെന്ന് അറിയാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയെ ഒഴിവാക്കുന്നതിന് നിയമപരമായ കാര്യങ്ങള്‍ നടപ്പാക്കാനും വിശദമായ സാധ്യതാ പഠനം തുടര്‍ന്ന് നടത്തുന്നതിനും പോര്‍ട്ട് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ ചുമതലപ്പെടുത്തി. പദ്ധതിയില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ച് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയെ സര്‍ക്കാരിന്റെ കൂടുതല്‍ ഓഹരി പങ്കാളിത്തത്തോടെ രൂപവത്കരിക്കുന്ന കാര്യം കൂടി പരിഗണിക്കും.

ഇവ സംബന്ധിച്ച് ഒരു പ്രീ ബില്‍ഡ ്മീറ്റിങ് ചേരുന്നതിനും യോഗം തീരുമാനിച്ചു. പോര്‍ട്ടിന്റെ നിര്‍മാണവും നടത്തിപ്പും ഉള്‍പ്പെടെ സിയാല്‍ മോഡലില്‍ കമ്പനി രൂപികരിക്കുന്ന കാര്യംകൂടി പരിഗണിക്കും.

ഓഹരിയിറക്കാന്‍ തയ്യാറുള്ളവരുടെ ആലോചനായോഗം ആദ്യഘട്ടത്തില്‍ നടത്താനും പൊന്നാനി ചരക്കുതുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ക്കായി ഒരു ഉന്നതതലസമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പോര്‍ട്ട് സെക്രട്ടറി എ. ജയതിലക് പോര്‍ട്ട്ഡയറക്ടര്‍ എസ്. വെങ്കിടേശപതി, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെമാത്യു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അസിസ്റ്റന്റ്‌പ്രൈവറ്റ് സെക്രട്ടറിറ്റി. ജമാലുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here