ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവാവ് ചികിത്സ സഹായം തേടുന്നു

0
14

കരുനാഗപ്പള്ളി : ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായ കുലശേഖരപുരം ആദിനാട് തെക്ക് മാധവം വീട്ടില്‍ പരേതനായ വാസുദേവനാചാരിയുടെ മകന്‍ ബൈജു(42) ആണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ഇലക്ട്രോണിക്സ് വര്‍ക്ക് ചെയ്ത് ജീവിതം കഴിഞ്ഞുവന്ന ബൈജു തുടര്‍ച്ചയായുണ്ടായ ഛര്‍ദ്ദിയെ തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് തന്റെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം 95 ശതമാനവും നിലച്ചിരിക്കുകയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സാ നടപടികള്‍ ആരംഭിച്ചു. ബൈജു കിടപ്പിലായതോടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം നിലച്ചു. ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തു. സുമനസ്സുകളായ നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സാനടപടികള്‍ നടത്തിവന്നത്. അഞ്ച് ലക്ഷം രൂപയോളം ഇതിനകം ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. ബൈജുവിന്റെ വൃക്ക മാറ്റിവെയ്ക്കണമെങ്കില്‍ 20 ലക്ഷം രൂപ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന ബൈജുവിനെ സംബന്ധിച്ച് ഈ തുക ചിന്തിക്കുവാന്‍പോലും കഴിയുന്നതല്ല. കുടുംബ ഓഹരിയില്‍ നിന്നും കിട്ടിയ പൈസകൊണ്ട് നാല് സെന്റ് ഭൂമി വാങ്ങി ബാങ്കില്‍ നിന്നും ലോണെടുത്ത് അതില്‍ വെച്ച ഒരു ചെറിയ വീട് മാത്രമാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പാദ്യം ചികിത്സയ്ക്കായി ഇത് വില്‍ക്കേണ്ടിവന്നാല്‍ ഭാര്യയും മകളും തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഭാര്യ ശ്രീദേവിയും, ബൈജുവിന്റെ അമ്മ ഭാസുരയും വൃക്കനല്‍കി ബൈജുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരിശോധനയില്‍ ഇവരുടെ വൃക്കകള്‍ ബൈജുവിന് ശരീരവുമായി യോജിക്കാത്തതിനാല്‍ ആ ശ്രമവും വിഫലമായി. ഓരോ ദിവസം കഴിയുംതോറും ബൈജുവിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. കെ.എസ്.പുരം പൗരസമിതിയുടെ നേതൃത്വത്തില്‍ ബൈജുവിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓച്ചിറ ശാഖയില്‍ അക്കൗണ്ട് തുടങ്ങി സഹായ പ്രവര്‍ത്തനങ്ങള്‍ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട്നമ്പര്‍: 20455550446 ഐ.എഫ്.എസ്.ഇ കോഡ് : ടആകച0071120 ഫോണ്‍ : 9562310835.

LEAVE A REPLY

Please enter your comment!
Please enter your name here