അര്‍ബുദം കവര്‍ന്നെടുക്കുന്ന വിശാഖിന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ നാട് കൈകോര്‍ക്കുന്നു

0
11

പാലാ: അര്‍ബുദം കവര്‍ന്നെ ടുക്കുന്ന വിശാഖിന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ നാട് കൈകോര്‍ക്കുന്നു. അരുണാ പുരം വടക്കനാട്ട് പുത്തന്‍ പുരയില്‍ വിജയന്റെയും ശാ ന്തിയുടെയും മകനാണ് 13 വയസുകാരനായ വിശാഖ്. പാഠപുസ്തകങ്ങളും കൗതുക ങ്ങളും സ്വപ്നം കാണേണ്ട പ്രായത്തില്‍ വിശാഖിന്റെ ജീവിതം മരുന്നുകളുടെയും ഏകാന്തതയുടെയും അകമ്പ ടിയോടെ ആശുപത്രികളിലാ ണ്.
പാലാ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേ നാല് മാസം മുമ്പാണ് വിശാഖിന് അസുഖം പിടികൂടുന്നത്. കടുത്തപനിയോടെയാണ് രോഗലക്ഷണം തുടങ്ങിയത്. വിവിധ ആശുപത്രികളില്‍ കാ ണിച്ചെങ്കിലും പനിക്ക് കുറവു ണ്ടായില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തി വിശദമായ പരിശോധന നടത്തിയതിലൂ ടെയാണ് രക്തത്തില്‍ ക്യാന്‍ സര്‍ രോഗാണുക്കളെ കണ്ടെ ത്തിയത്.
ഓട്ടോ തൊഴിലാളിയായ വിജ യന്റെ വരുമാനം കൊണ്ടാണ് വിശാഖും മാതാവ് ശാന്തിയും സഹോദരിയും കഴിഞ്ഞി രുന്നത്. ആകസ്മികമായി കുടുംബത്തിലേക്കെത്തിയ ദുരന്തത്തില്‍ വാവിട്ട് കരയാനേ കുടുംബത്തിനായുള്ളു. നാട്ടി ലാകെ ഉത്സാഹഭരിതനായി ഓടി നടന്നിരുന്ന വൈശാഖി ന്റെ ദുരവസ്ഥ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
വൈശാഖിനെ വിദഗ്ധ ചികി ത്സക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പനി ക്കായുള്ള വിദഗ്ധ ചികിത്സയാ ണെന്നാണ് വിശാഖിനോട് പറഞ്ഞിരിക്കുന്നത്. വലിയ അസുഖത്തിന്റെ പേര് പോലും അവനെ അറിയിക്കാതിരിക്കാ ന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കു ന്നുണ്ട്. ആറ് മാസത്തെ അടിയ ന്തിരഘട്ട ചികിത്സയും രണ്ടര വര്‍ഷത്തെ തുടര്‍ചികിത്സയും കൊണ്ട് രോഗത്തെ ചെറുത്ത് തോല്‍പിക്കാമെന്നാണ് ഡോക്ട ര്‍മാര്‍ നല്‍കുന്ന പ്രതീഷ. 75000 രൂപയാണ് പ്രതിമാസം ചികി ത്സായ്ക്ക് ചെലവാകുന്നത്. നാട്ടുകാരും സുഹൃത്തുക്കളും സര്‍ക്കാര്‍ ചികിത്സാ സഹായ വുമായാണ് ഇതുവരെ ചെലവു കള്‍ നടന്നത്.
മകന്റെ കൂടെ ശുശ്രൂഷക്കായി നില്‍ക്കേണ്ടി വരുന്നതിനാല്‍ വിജയനും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ കുടുംബത്തിന്റെ അവസ്ഥയും കഷ്ടത്തിലായിരിക്കുകയാണ്. ഇതോടെയാണ് സുമനസു കളുടെ കാരുണ്യത്തിനായി വിശാഖും കുടുംബവും കാത്തി രിക്കുന്നത്.
20 ലക്ഷത്തോളം രൂപയാണ് ചികിത്സക്ക് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക കണ്ടെത്തുകയെന്നത് നിര്‍ദ്ദന കുടുംബത്തിന് പ്രതീക്ഷക്കാ വുന്നതിലും അപ്പുറമാണ്. പാലാ നഗരസഭ മുന്‍ ചെയര്‍ പേഴ്സണ്‍ ലീനാ സണ്ണി, വാര്‍ ഡ് കൗണ്‍സിലര്‍മാരായ മേരി ഡൊമിനിക്, ബിജു പാലുപ്പ ടവില്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ വിശാഖിന്റെ ചികി ത്സാ പണം കണ്ടെത്തുന്നതി നായി വിവിധ വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ചു. പണം ബാങ്കുവഴി കൈമാറുന്നതിനാ യി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കി ന്റെ അരുണാപുരം ശാഖയില്‍ വാര്‍ഡ് കൗണ്‍സിലര്‍ മേരി ഡൊമിനിക്കിന്റെയും ശാന്തി വിജയന്റെയും പേരില്‍ ജോയി ന്റെ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 13970, ഐ.എഫ്.എസ്.സി- SIBL000 0453. ഉദാരമതികളുടെ സംഭാ വനകളിലാണ് വിശാഖിന്റെയും വിജയന്റെയും ഇനിയുള്ള ഏക പ്രതീക്ഷ. ഫോണ്‍- 9495538017.

LEAVE A REPLY

Please enter your comment!
Please enter your name here