ഹൊസ്ദുര്‍ഗ് ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രളയം

0
5

കാഞ്ഞങ്ങാട്: 30ന് നടക്കുന്ന ഹൊസ്ദുര്‍ഗ് ബാങ്ക് തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് രാവിലെ ആരംഭിച്ചതോടെ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി പ്രളയം. ഇന്നലെ രാവിലെ വരണാധികാരിയായ താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാര്‍ ലോഹിദാക്ഷന്‍ മുമ്പാകെ ഏതാണ്ട് എഴുപതോളം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ആകെയുള്ള 13 സീറ്റില്‍ യുഡിഎഫില്‍ എട്ടെണ്ണം കോണ്‍ഗ്രസിനും അഞ്ചു സ്ഥാനങ്ങള്‍ ലീഗിനുമായി ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിലെ എട്ടു സീറ്റില്‍ അഞ്ചെണ്ണം എ വിഭാഗത്തിനും മൂന്ന് സീറ്റുകള്‍ ഐ വിഭാഗത്തിനുമാണ്.
കോണ്‍ഗ്രസില്‍ നിന്ന് നിലവിലുള്ള പ്രസിഡണ്ട് എ. മോഹനന്‍ നായര്‍, വി .മാധവന്‍ നായര്‍, എന്‍ .കെ. രത്നാകരന്‍, കെ .പി. മോഹനന്‍, കെ. പി .സതീഷ് പ്രഭു, അശോക് ഹെഗ്ഡെ, സി. ഷൈലജ, മുന്‍ നഗരസഭ ചെയര്‍മാന്‍ വി. ഗോപി, ചന്ദ്രന്‍ ഞാണിക്കടന്, എച്ച് .ബാലന്‍, മുട്ടില്‍ പ്രകാശന്‍, പത്മരാജന്‍ ഐങ്ങോത്ത്, പ്രവീണ്‍, വി .വി. സുധാകരന്‍, എച്ച് .ജി. വേണുഗോപാല്‍ തുടങ്ങി നിരവധി പേര്‍ പത്രിക നല്‍കി.

മുസ്ലിലീഗിന് ലഭിച്ച അഞ്ചു സീറ്റില്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഇ. കെ. കെ. പടന്നക്കാട്, മുസ്ലിംലീഗ് മുനിസിപ്പല്‍ സെക്രട്ടറി കെ .കെ. ഇസ്മായില്‍ ആറങ്ങാടി, വനിതാലീഗ് നേതാക്കളായ ഖൈറുന്നീസ മീനാപ്പീസ്, സബീന ആവിയില്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

ബിജെപിയില്‍ നിന്ന് എച്ച് കേശവന്‍, പി. ദാമോധര പണിക്കര്‍, എ .കൃഷ്ണന്‍, നിശാന്ത് കാഞ്ഞങ്ങാട് സൗത്ത്, എന്‍ .വി .ചന്ദ്രന്‍ കല്ലൂരാവി, സുരേശന്‍ പുതിയവളപ്പ് കടപ്പുറം, എന്‍. അശോക് കുമാര്‍, ശരത് മരക്കാപ്പ് കടപ്പുറം, കെ. ഗംഗാധരന്‍ കാഞ്ഞങ്ങാട് സൗത്ത്, വി .ടി .കരുണാകരന്‍ കല്ലൂരാവി, സതീശന്‍ മരക്കാപ്പ് കടപ്പുറം,എച്ച് .വെങ്കിടേഷ് കാമത്ത്, സി. കെ.വല്‍സലന്‍,അരവിന്ദന്‍ കാഞ്ഞങ്ങാട് സൗത്ത്, വീണ ദാമോധരന്‍, എച്ച് .പൂര്‍ണ്ണിമ, വി .കെ .ശ്രീജ തുടങ്ങിയവരും പത്രിക നല്‍കി. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ നിന്നും ലോക് താന്ത്രിക് ജനതാദള്‍ പ്രതിനിധികളും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് ലഭിച്ച എട്ടു സീറ്റുകളിലേക്ക് 25ലധികം പേരാണ് പത്രിക സമര്‍പ്പിച്ചത്. എ വിഭാഗത്തിന് നീക്കിവെച്ച അഞ്ച് സ്ഥാനങ്ങളിലേക്കും ഐ വിഭാഗത്തിന് ലഭിച്ച മൂന്ന് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നാളെ സൂക്ഷ്മ പരിശോധനക്കു ശേഷം പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതിനു ശേഷം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായിട്ടുള്ളത്.
നിലവിലുള്ള ഡയറക്ടര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ ഡി.വി. ബാലകൃഷ്ണന്‍ ഇത്തവണ മത്സരരംഗത്തില്ല. നിലവിലുള്ള പ്രസിഡണ്ട് എ. മോഹനന്‍ നായര്‍ പത്രിക സമര്‍പ്പിച്ചതോടെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ചരടുവലികള്‍ കുറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here