കിളിനക്കോട് സംഭവം: സദാചാരപൊലീസ് ചമയലും സൈബര്‍ ആക്രമണവും; നാലുപേര്‍ അറസ്റ്റില്‍

0
10

മലപ്പുറം:കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് വന്ന പെണ്‍കുട്ടികളെ സദാചാരപൊലീസ് ചമഞ്ഞ് അപമാനിക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതില്‍ നാലു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഐപിസി 143,147,506,149 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ വീഡിയോയ്ക്ക് മറുപടി നല്‍കിയുള്ള വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് ഫേസ്ബുക്ക് വീഡിയോയുടെ പേരില്‍ സദാചാര പൊലീസിന്റെ അപമാനത്തിന് വിധേയരാകേണ്ടിവുന്നത്. സഹപാഠിയുടെ വിവാഹത്തിനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സദാചാര വാദികളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഈ മാനസിക ആക്രമണത്തിന്നെതിരെയുള്ള ധാര്‍മ്മിക രോഷം ഇവര്‍ ഫേസ്ബുക്ക് വീഡിയോ വഴി പുറത്തുവിടുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും വരന്റെ സുഹൃത്തുക്കളില്‍ നിന്നുള്ള ആക്രമണവും രൂക്ഷമായത്. അതിനുശേഷമാണ് പെണ്‍കുട്ടികള്‍ തൊട്ടടുത്തുള്ള വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ ഐപിസിയിലെയും കേരളാ പൊലീസ് ആക്റ്റിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വേങ്ങര സ്റ്റേഷനിലെ ക്രൈം നമ്പര്‍ 296/2018 പ്രകാരം മുള്ള കേസില്‍ 143, 147 , 509 , 149 എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം ഒരു കൂട്ടം ആളുകള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

വരന്റെ സുഹൃത്തുക്കള്‍ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങളെ വരന്റെ സുഹൃത്തുക്കള്‍ അപമാനിച്ചതായാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികളുടെ പരാതി പ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ നടന്നാണ് കുട്ടികള്‍ വിവാഹത്തിന് എത്തിയത്.

ഈ സമയം പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രകോപനകാരണമായത്. 12-നൂറ്റാണ്ടിലെ ഗ്രാമം എന്നാണ് പെണ്‍കുട്ടികള്‍ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്. പക്കാ ദാരിദ്ര്യം, കള്‍ച്ചര്‍ലെസ് ഫെലോസ് ആണ് ഇവിടുത്തുകാര്‍. തീരെ നേരം വെളുത്തിട്ടില്ല ആളുകള്‍ക്ക്. വലിയ മാനസിക പീഡനമാണ് ഈ വിവാഹത്തിനു വന്നപ്പോള്‍ അനുഭവിക്കേണ്ടി വന്നത്. ഇവിടെ വന്നാല്‍ എമര്‍ജന്‍സി കയ്യില്‍ കരുതണം. വെളിച്ചമെത്തിക്കേണ്ടി വരും. കൂടുതല്‍ പ്രകോപനപരമായ വാക്കുകള്‍ ആണ് പിന്നീട് പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും വരുന്നത്. ഈ ഗ്രാമത്തിലേക്ക് ആളുകള്‍ വിവാഹം കഴിച്ചു കൊണ്ടുവരാതിരിക്കണം. പെണ്‍കുട്ടികള്‍ ഗ്രാമത്തെ അടച്ചാപേക്ഷിച്ച് വാക്കുകള്‍ വര്‍ഷിക്കുന്നു. നോട്ട് ദ പോയിന്റ് എന്ന് പറഞ്ഞാണ് ചിരിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here