സമരവേദിയില്‍ ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ കുടിച്ചതെന്ത്? വീഡിയോ വൈറലായതോടെ ചര്‍ച്ച മുറുകുന്നു

0
9

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ എന്തോ കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നതാണ് ശോഭാസുരേന്ദ്രന്റെയും ബി.ജെ.പി നേതൃത്വത്തിന്റെയും നിലപാട്.

രണ്ട് സത്രീകള്‍ മറഞ്ഞു നിന്ന് ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഗ്ലാസ് തിരികെ കൊടുത്തശേഷം ഷാളുകൊണ്ട് മുഖം തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.

‘ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ എനര്‍ജി ഡിംഗ്സാണ് കുടിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ.എന്‍ രാധാകൃഷ്ണനും പിന്നീട് സി.കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്. ശോഭാ സുരേന്ദ്രന്‍ സമരം തുടങ്ങിയിട്ട് പത്തുദിവസമായി.

എന്നാലും ന്റെ ശോഭേച്ചി ലേശം ശങ്കരാടി ……….#ayyappasapam 😆😆😆

Posted by Binu Raj on Thursday, December 27, 2018

LEAVE A REPLY

Please enter your comment!
Please enter your name here