ശിവഗിരി തീര്‍ഥാടനത്തിന് ഭക്തിസാന്ദ്രമായ സമാപനം

0
7
86-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം കുറിച്ചുകൊണ്ട് നടന്ന പദയാത്ര

ശിവഗിരി: 86-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം.. വന്‍ഭക്തജനപ്രവാഹമാണ് ഇക്കുറി അനുഭവപ്പെട്ടത്. പദയാത്രകളില്‍ പങ്കെടുത്ത് ശിവഗിരിയില്‍ എത്തിയവര്‍ ഘോഷയാത്രയിലും തീര്‍ഥാടന സമ്മേളനത്തിലും പങ്കെടുത്താണ് മടങ്ങിയത്.

മഹാസമാധി മണ്ഡപത്തിലെ ഗുരുദേവ പ്രതിമാപ്രതിഷ്ഠയുടെ 51-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ പൂജകള്‍ നടന്നു. പുലര്‍ച്ചെ ശാരദാസന്നിധിയില്‍ കലശപൂജയും ഹോമവും, തുടര്‍ന്ന് മൂലമന്ത്ര ജപത്തോടെ മഹാസമാധി പീഠത്തിലേക്ക് കലശം എഴുന്നള്ളിപ്പും,മഹാസമാധിയില്‍ വിശേഷാല്‍ പൂജയും വിശ്വശാന്തിയജ്ഞവും നടന്നു. രാവിലെ ശാസ്ത്രസാങ്കേതിക പരിശീലന സമ്മേളനം നാഗാലാന്‍ഡ്ഗവര്‍ണര്‍ പി.ബി.ആചാര്യ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷനായിരുന്നു. ആരോഗ്യസമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ അധ്യക്ഷനായി. വൈകീട്ട് നാലിന് സമാപന സമ്മേളനം മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു. മന്ത്രി കെ.രാജു, ഡെപ്യൂട്ടി സ്പീക്കര്‍വി.ശശി,എസ്.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.രാത്രി സിനിമാ താരങ്ങളും പിന്നണി ഗായകരും പങ്കെടുത്ത മെഗാ ഇവന്റ് -ഗുരുവര്‍ഷസന്ധ്യയും മറ്റ് കലാപരിപാടികളും നടന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here