കളമശ്ശേരി: ഏലൂർ ഫെറിയിൽ ഗെയ്റ്റ് മറിഞ്ഞ് വീണ് യുവതി ക്ക് ദാരുണാന്ത്യം. തൈപറമ്പിൽ ബെന്നി ഭാര്യ റോസ്മേരി (54)യാണ് മരിച്ചത്.
രാവിലെ 5.45 ന് ഭർത്താവായ ബെന്നിക്ക് ബ്ലഡ് ടെസ്റ്റിന് പോകാൻ ഗേയ്റ്റ് തുറന്ന് കൊടുക്കുകയും ഭർത്താവിൻ്റെ കാറ് പോയതിനു ശേഷം സ്ലൈഡിംഗ് ഗേറ്റ് അടക്കുവാനുള്ള ശ്രമത്തിൽ ഗേറ്റ് ജോസ് മേരിയുടെ ദേഹത്തേക്ക് വീഴുകയും വീഴ്ചയുടെ ആഘാത്തിൽ മരണമടയുകയും ചെയ്തു. ഗേറ്റിൻ്റെ കമ്പികളിലൊരണ്ണം ജോസ് മേരിയുടെ ചെവിയിലൂടെ കയറിയ നിലയിലായിരുന്നു. വഴിയാത്രക്കാരാണ് ജോസ് മേരി വീണ് കിടക്കുന്നത് കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാർച്ച് 19 ന് ജോസ് മേരിയുടെ ജന്മദിനമായിരുന്നു.
മക്കൾ: നയന ബെന്നി
(വിവാഹിത)ബിജോയ് ബെന്നിആൻ്റണി(മരുമകൻ)
സംസ്ക്കാര ശുശ്രൂഷ : 21 വ്യാഴം രാവിലെ 10 ന് ഏലൂർ സെൻ് ആൻ്റണീസ് ചർച്ചിൽ.