യുവതീ പ്രവേശനത്തിന് വഴിയൊരുക്കാന്‍ ഐ.പി.എസുകാരെ കൂട്ടത്തോടെ മാറ്റി

0
4

തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് മുന്നോടിയായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനത്തിന്റെയും ബന്തവസിന്റെയും ചുമതലയുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയെന്ന് ആക്ഷേപം. ഡിസംബര്‍ 30മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചുമതല വിഭജിച്ച് 25ന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിഎസ്. ആനന്ദകൃഷ്ണന്‍ ഉത്തരവിറക്കിയിരുന്നു. രണ്ടുദിവസത്തിനു ശേഷം ഉത്തരവ് ഭേദഗതി ചെയ്തു.

സന്നിധാനത്ത് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പി. കെ. മധു, നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരുന്നത്. ഇതില്‍ മധുവിനെ ഒഴിവാക്കി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ശ്രീനിവാസിന് സന്നിധാനത്ത് ബന്തവസ് ചുമതല നല്‍കി. പി. കെ. മധുവിനെ നിലയ്ക്കലിലെ ബന്തവസിന്റെ ചുമതലയിലേക്ക് മാറ്റി. എരുമേലിയില്‍ എസ്.പി സക്കറിയാ ജോര്‍ജ്ജിന് ക്രമസമാധാന ചുമതലയും ചൈത്രാ തെരേസാ ജോണിന് ബന്തവസ് ചുമതല
യും നല്‍കിയിരുന്നെങ്കിലും ഇരുവരെയും ഒഴിവാക്കി. റെയില്‍വേ എസ്.പി മെറിന്‍ ജോസഫിനെബന്തവസിന്റെയും എന്‍.ആര്‍.ഐ സെല്‍ എസ്.പി വി. ജി. വിനോദ് കുമാറിനെ ക്രമസമാധാനത്തിന്റെയും ചുമതലയില്‍ നിയമിച്ചു.പമ്പയില്‍ ക്രമസമാധാന ചുമതല നല്‍കിയിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. ആദിത്യയെ ഒഴിവാക്കി പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി ബാസ്റ്റിന്‍ സാബുവിനെ നിയമിച്ചു. നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയിലേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥിനെ മാറ്റിനിയമിച്ചു. ഐ. ജി. പി. വിജയനെ ഒഴിവാക്കിയാണ് പമ്പയുടെയും സന്നിധാനത്തിന്റെയും ചുമതല കണ്ണൂര്‍ റേഞ്ച് ഐ. ജി. ബല്‍റാം കുമാര്‍ ഉപാ
ദ്ധ്യായയ്ക്ക് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here