വിരലില്‍ മോതിരം കുടുങ്ങി; വിദ്യാര്‍ത്ഥിക്ക് തുണയായി ഫയര്‍ഫോഴ്‌സ്

0
12
വിരലില്‍ മോതിരം കുടുങ്ങിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് പരിശോധിക്കുന്നു.

ചാലക്കുടി: വിരലില്‍ സ്റ്റീല്‍ മോതിരം കുടുങ്ങിയ വിദ്യാര്‍ഥിക്ക് രക്ഷകരായി ചാലക്കുടി അഗ്‌നിശമനസേന. മേലഡൂര്‍ കായിക്കോടന്‍ സുരേഷിന്റെ മകനായ വിഷ്ണു എന്ന 21കാരനാണ് വിരലില്‍ കുടുങ്ങിയ മോതിരവുമായി കഠിനവേദന നേരിട്ടത്.
ഒരാഴ്ചമുന്‍പ് വാഹനത്തില്‍ നിന്ന് ഇറങ്ങവേ, വാഹനത്തിന്റെ കൈപിടിയില്‍ മോതിരം കുടുങ്ങി വിരല്‍ മുറിയുകയായിരുന്നു. വിരലില്‍ നിന്ന് രക്തം വാര്‍ന്ന് ആശുപത്രിയിലെത്തിച്ച വിഷ്ണുവിന്റെ വിരലില്‍ തുന്നലിട്ട് രക്തസ്രാവം അവസാനിപ്പിച്ചെങ്കിലും മോതിരം ഊരിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് മുറിവ് ഉണങ്ങി തുടങ്ങിയതിനുശേഷമാണ് ശനിയാഴ്ച വീണ്ടുമെത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ അരമണിക്കൂറോളം പണിപ്പെട്ട് മോതിരം മുറിച്ചെടുക്കുകയായിരുന്നു.
ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ ഡിപ്ലോമ വിദ്യാര്‍ഥിയാണ് വിഷ്ണു. സ്‌റ്റേഷന്‍ ഓഫീസര്‍ സി.ഒ. ജോയ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ വി.വി. ബാബു, ഫയര്‍മാന്‍മാരായ എം.എം.മിഥുന്‍, കൃഷ്ണരാജ് എന്നിവര്‍ ചേര്‍ന്നാണ് മോതിരം മുറിച്ചെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here