ആവേശംവിതറി മുസിരിസ് പാഡിലിന് നാളെ സമാപനം

0
5
മുസിരിസ് പാഡിലിന്റെ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു.

കൊടുങ്ങല്ലൂര്‍: പ്രളയത്തില്‍ തകര്‍ന്ന ടൂറിസം മേഖലയ്ക്ക് കരുത്ത് പകര്‍ന്ന്മുസിരിസ് പാഡിലിന് കൊടുങ്ങല്ലൂരില്‍ഉജ്ജ്വല തുടക്കം. പുഴയെ അറിയാനും തുഴയെറിയാനും ആര്‍ത്തുല്ലസിക്കാനുമായിനടത്തിയദീര്‍ഘദൂര കയാക്കിങ്- സ്റ്റാന്‍ഡപ് പാഡ്‌ലിങ് (എസ് യു പി) – സെയിലിങ് യാത്രയില്‍ പങ്കെടുക്കാനെത്തിയത് രാജ്യത്തു നിന്നും വിദേശത്തു നിന്നുമായി നൂറോളം ആളുകള്‍. ഇതില്‍ 12 കുട്ടികളും 15 സ്ത്രീകളുമുണ്ട്.

സ്റ്റാന്‍ഡപ് പാഡിലില്‍ ഗംഗാ നദി മുഴുവന്‍ സഞ്ചരിച്ച് ലോക റെക്കോഡ് നേടിയ ശില്‍പ്പിക ഗൗതം (ലണ്ടന്‍), പ്രശസ്ത കായക്കിങ് താരം ജിം ബുഷ് (ഓസ്‌ട്രേലിയ) എന്നിവരാണ് തുഴയെറിയാനെത്തിയവരില്‍ പ്രമുഖര്‍.മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ അഞ്ചു വയസ്സുകാരന്‍ നൈജല്‍ പൂവഞ്ചേരിയാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഏറ്റവും പ്രായം കൂടിയാള്‍ 65 കാരനായകോഴിക്കോട് സ്വദേശി അബ്ദുള്‍ റഷീദും.സഹോദരനും പതിനൊന്നു വയസ്സുകാരനുമായ നഥാന്‍, മാതാവ് ടി ഷഹറീന എന്നിവരോടൊപ്പമാണ് നൈജല്‍മുസിരിസ് പാഡിലില്‍ പങ്കെടുക്കാനെത്തിയത്.പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, നദികളില്‍ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മുസിരിസ് പാഡില്‍ സംഘടിപ്പിച്ചത്.കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ലിമിറ്റഡുമാണ് സംഘാടകര്‍.

കൊടുങ്ങല്ലൂരിന് സമീപമുള്ള കോട്ടപ്പുറം ബോട്ട് ജെട്ടിയില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അധ്യക്ഷത വഹിച്ചു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തൊടിക, മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പിഎം നൗഷാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ടു ദിവസം കൊണ്ട് നാല്‍പ്പത് കിലോ മീറ്ററാണ് സംഘം യാത്ര ചെ യ്യുക. ആദ്യ ദിനമായ ഇന്നലെ കോട്ടപ്പുറം- പള്ളിപ്പുറം -കെടാമംഗലം പ്രദേ ശങ്ങളിലൂടെ 20 കിലോ മീറ്ററാണ്‌യാത്ര ചെയ്തത്.വിദേശ ടൂറിസ്റ്റുകളെയും സാഹസിക തല്‍പ്പരരായ തദ്ദേശീയരെയും ലക്ഷ്യമിട്ടുള്ള പരിപാടിക്ക് മാറ്റു കൂട്ടാന്‍ കെടാമംഗലം ശരവണം ഗ്രീന്‍സില്‍ ഇന്നലെ രാത്രി ക്യാംപും സംഘടിപ്പിച്ചു.കെടാമംഗലം, വൈപ്പിന്‍ പ്രദേശങ്ങള്‍ താണ്ടി ഇന്ന് വൈകിട്ട് മൂന്നിന് ബോള്‍ഗാട്ടിയിലെ ഓഷ്യന്‍ ബ്ലൂ ഇന്റര്‍നാഷനല്‍ മറീനയില്‍ യാത്ര സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here