പണിമുടക്ക്: രണ്ടാം ദിവസവും ജനജീവിതം സ്തംഭിച്ചു; ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ്‌ചെയ്തു നീക്കി

0
8

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന്റെ രണ്ടാം ദിവസവും ജനജീവിതം സ്തംഭിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമാണ്. എന്നാല്‍ കേരളം, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പണിമുടക്ക് ശക്തമായി തുടരുന്നത്.

സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലുള്ള 20 കോടി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്. എഐടിയുസി, സിഐടിയു, എച്ച്.എം.എസ്, എഐയുടിയുസി, ടിയുസിസിസ, എഐസിസിടിയു എന്നിവ ഉള്‍പ്പെടെ പത്തോളം തൊഴിലാളി യൂണിയനുകളാണ് സമരത്തില്‍. ബാങ്ക് ഇന്‍ഷുറന്‍സ് മേഖലയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മിക്കയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചു. എന്നാല്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ പണിമുടക്ക് കാര്യമായ പ്രശ്നമുണ്ടാക്കിയില്ല.

പണിമുടക്കില്‍ തിരുവനന്തപുരത്ത് ഇന്നു രാവിലെയും ട്രെയിന്‍ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. വയനാട് കെഎസ്ആര്‍.ടിസി ഡിപ്പോയില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് രാവിലെ ജീവനക്കാരെത്തി. . പോലീസ് സംരക്ഷണം ലഭിച്ചാല്‍ വാഹനങ്ങള്‍ അയക്കാമെന്ന് കെ.എസ്ആര്‍.ടി.സി വ്യക്തമാക്കി. അതേസമയം, ശബരിമല സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here