മദ്യലഹരിയിലെത്തി ഭാര്യയുടെ വീടിനു തീവെച്ചയാള്‍ അറസ്റ്റില്‍

0
12

അടിമാലി:മദ്യലഹരിയില്‍ വീടിന് തീവച്ച ഗൃഹനാഥനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.മാങ്കുളം അമ്പതാം മൈല്‍ സ്വദേശി വെള്ളാപ്പാണിയില്‍ വീട്ടില്‍ ചാര്‍ളിയെന്ന് വിളിക്കുന്ന തോമസ് മാത്യുവിനെ (54)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച്ച രാത്രി പതിനൊന്നരക്കായിരുന്നു സംഭവം നടന്നത്. 33 വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ചാര്‍ളിയും ഭാര്യയും തമ്മില്‍ കുടുംബ വഴക്ക് നിലനിന്നിരുന്നു.ഇതിനെ തുടര്‍ന്ന് ഇരുവരും വെവ്വേറെ വീടുകളില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ചാര്‍ളി മദ്യപിച്ച ശേഷം ആയുധങ്ങളുമായി ഭാര്യ താമസിച്ചിരുന്ന വീട്ടില്‍ എത്തി.തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നുഅകത്തുകയറി. ബഹളം കേട്ടുണര്‍ന്ന ഭാര്യ വീടിന് പുറത്തേക്കോടി രക്ഷപ്പെട്ടു. രോഷാകുലനായ ചാര്‍ളി തുടര്‍ന്ന് കൈയ്യിലിരുന്ന ലൈറ്ററുപയോഗിച്ച് വീടിന് തീവയ്ക്കുകയായിരുന്നു. ഈറ്റയില ഉപയോഗിച്ച് മറയ്ക്കുകയും ആസ്ബറ്റോസ് ഷീറ്റുപയോഗിച്ച് മേയുകയും ചെയ്തിരുന്ന വീട് പൂര്‍ണ്ണമായി കത്തി നശിച്ചു.സംഭവത്തെ തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള വീട് ഭര്‍ത്താവ് തീവച്ചതായി കാണിച്ച് ഭാര്യ മാങ്കുളം പോലീസ് ഔട്ട് പോസ്റ്റില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച്ച പോലീസ് സ്ഥലത്തെത്തി തെളിവെടുത്ത ശേഷം ചാര്‍ളിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here