കടയുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവം പ്രതികള്‍ അറസ്റ്റില്‍

0
5

ചാലക്കുടി: ഇന്നലെ അര്‍ധരാത്രി ചാലക്കുടി പനമ്പിള്ളി സെന്ററിലെ മൊബൈല്‍ ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവത്തിലെ പ്രതികളെ ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാത്യു ജെ., സബ് ഇന്‍സ്‌പെക്ടര്‍ വി.എസ് വത്സകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തു.
കിഴക്കേ ചാലക്കുടി വില്ലേജ് സെന്റ്.മേരീസ് പള്ളിക്കു പുറകില്‍ താമസിക്കുന്ന പല്ലിശ്ശേരി കൊച്ചാപ്പു മകന്‍ നെല്‍സണ്‍ (38) പേരാമ്പ്ര വില്ലേജ് വിആര്‍ പുരം തെക്കന്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ഷെബി (39) പോട്ട പനമ്പിള്ളി കുറ്റലാംകൂട്ടം വേലായുധന്റെ മകന്‍ ലിവിന്‍ (28)
കിഴക്കേ ചാലക്കുടി സെന്റ്.ജോസഫ് പള്ളിക്കു സമീപം താമസിക്കുന്ന ചിറയത്ത് ദേവസിയുടെ മകന്‍ ബൈജു (37) കിഴക്കേ ചാലക്കുടി സെന്റ്. ജോസഫ് പള്ളിക് സമീപം താമസിക്കുന്ന കാനംകുടം വീട്ടില്‍ പൗലോസിന്റെ മകന്‍ ലീസ് പൗലോസ് (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ ചിലര്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരാണ്.
സംഭവത്തെപ്പറ്റി കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികളുടെ ക്രിമിനല്‍ പശ്ചാതലവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here